സെന്റ് ജൂഡ് ഇടവകയിൽ വർണ്ണാഭമായ ഓണാഘോഷം

വാഷിംഗ്ടണ്‍ ഡി സി: നോർത്തേൺ വിർജീനിയ സെന്റ് ജൂഡ് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വർണശബളമായ പരിപാടികളോടെ ഓണം ആഘോഷിച്ചു.

സ്ത്രീപുരുഷന്മാരും കുട്ടികളും ഉൾപ്പടെ എല്ലാവരും പാരമ്പര്യ കേരളീയ വേഷമണിഞ്ഞാണ് ദേവാലയത്തിൽ എത്തിയത് . വി കുർബാനക്ക് ശേഷം നടന്ന വിഭവ സമൃദ്ധമായ ഓണ സദ്യയിൽ നാനൂറിൽ അധികം പേർ പങ്കെടുത്തു.

സ്ത്രീകളുടെ മെഗാ തിരുവാതിരകളി, പുരുഷന്മാരുടെ ചെണ്ടമേളം, യുവാക്കളുടെയും കുട്ടികളുടെയും വിവിധ പരിപാടികൾ എന്നിവയെല്ലം ഓണാഘോഷത്തിന് കൊഴുപ്പേകി.

ഇടവക വികാരി ഫാ നിക്കോളാസ് തലക്കോട്ടൂർ ഓണാഘോഷം ഉൽഘാടനം ചെയ്തു. ട്രസ്റ്റിമാരായ ജെയ്സൺ പോൾ, ജോബിൻ മാളിയേക്കൽ, മേരി ജെയിംസ്, സാറാ റൈഞ്ജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

More News