ചലച്ചിത്ര സം‌വിധായകന്‍ ബ്ലസ്സിയെ ഡാളസിലെ തിരുവല്ലാ അസോസിയേഷന്‍ ആദരിച്ചു

ഡാളസ് : ഇന്ത്യയിലെ മികച്ച സംവിധായകനും, തിരക്കഥാക്യത്തും, നിർമ്മിതാവും , തിരുവല്ലാ സ്വദേശിയും ആയ ബ്ലസിയെ തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ നേതൃത്വത്തിൽ കരോൾട്ടൻ സായ് ഭവൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സോണി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ആദരിച്ചു.

സമ്മേളനത്തിൽ തിരുവല്ലാ അസോസിയേഷനേയും, വിവിധ സംഘടനകളെയും പ്രതിനിധികരിച്ച് കെ.വി ജോസഫ്, സുനിൽ വർഗീസ്, ജോൺ വർഗീസ്, വർഗീസ് ചാമത്തിൽ, എബി എബ്രഹാം, ഷിജു എബ്രഹാം, ജോസൻ ജോർജ്, ഷാജി രാമപുരം എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ഭാരവാഹികൾ പൊന്നാട അണിയിച്ചും, പ്ലാക്ക് നൽകിയും ബ്ലസിയെ ഡാലസിലെ തിരുവല്ലാ നിവാസികളുടെ ആദരവ് അറിയിച്ചു.

എം. ജി സോമൻ ഫൗണ്ടേഷൻ ചെയർമാൻ കൂടിയായ ബ്ലസി തന്റെ മറുപടി പ്രസംഗത്തിൽ തിരുവല്ലായുടെ വിവിധങ്ങളായ വികസന പദ്ധതികളിൽ തിരുവല്ലാ അസോസിയേഷൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.അസോസിയേഷൻ സെക്രട്ടറി ബിജു വർഗീസ് സ്വാഗതവും, മാത്യു സാമുവേൽ നന്ദിയും അറിയിച്ചു.

Leave a Comment

More News