മനാഫിനെതിരെ കേസെടുക്കാൻ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; സൈബര്‍ ആക്രമണത്തിനെതിരെ അന്വേഷണം നടത്തും: പോലീസ്

കോഴിക്കോട്: ഷിരൂർ ഉരുൾപൊട്ടലിൽ മരിച്ച അർജുൻ്റെ കുടുംബം നൽകിയ കേസിൽ ലോറി ഉടമ മനാഫിനെ ഒഴിവാക്കുമെന്ന് പോലീസ്. മനാഫിനെതിരെ കേസെടുക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടില്ല. മനാഫിൻ്റെ വീഡിയോയ്ക്ക് കീഴിൽ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. പ്രാഥമികാന്വേഷണത്തിൻ്റെ ഭാഗമായാണ് മനാഫിൻ്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. മനാഫിനെ എഫ്ഐആറിൽ നിന്ന് ഒഴിവാക്കുമെന്നും പോലീസ് അറിയിച്ചു.

അന്വേഷണം നടത്തി ആവശ്യമെങ്കിൽ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയിൽ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.

Leave a Comment

More News