സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്

യുവ സംരഭക അവാർഡ് ഇംപെക്സ് മാനേജിംഗ് ഡയറക്ടര്‍ സി. നുവൈസിന് പി.വി. അബ്ദുൽ വഹാബ് എം.പി സമ്മാനിക്കുന്നു

സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് നുവൈസിനെ അവാർഡിന് പരിഗണിച്ചത്. ബിസിനസ് രംഗത്തു കാഴ്ചവെച്ച വൈവിധ്യവത്കരണം, ആഗോള വ്യാപനം, വത്യസ്ഥ കമ്പനികളുടെയും ഉപകമ്പനികളുടെയും നേതൃനിരയിൽ ഉൾകാഴ്ചയോടെയുള്ള പ്രവർത്തനം,  സാമൂഹിക പ്രതിബദ്ധത, വിവിധ പൊതുസ്ഥാപനങ്ങളിലെ ഉന്നത സമിതികളിലെ സാന്നിധ്യം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. കാലക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന യൂത്ത് ബിസിനസ് കോൺക്ലേവിൽ പി.വി. അബ്ദുൽ വഹാബ് എം.പി നുവൈസിന് അവാർഡ് സമ്മാനിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഡോ. നഹാസ് മാള എന്നിവർ സംബന്ധിച്ചു.

Leave a Comment

More News