കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഡോ. അസ്ഹരിക്ക്; ഖത്തര്‍ മന്ത്രി ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി പുരസ്‌കാരം സമ്മാനിച്ചു

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് ഖത്വര്‍ ഉപപ്രധാനമന്ത്രി ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിക്കുന്നു

ദോഹ (ഖത്തര്‍): എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിക്ക് ഇന്റര്‍നാഷണല്‍ കമ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ്. മര്‍കസിന്റെ വിദ്യാഭ്യാസ, സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളെ പരിഗണിച്ചാണ് അവാര്‍ഡ്.

ഖത്തര്‍ സാമൂഹ്യ ഉത്തരവാദിത്ത വാരം ആചരിക്കുന്നതിന്റെ ഭാഗമായി ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടും റീജിയണല്‍ നെറ്റ്വര്‍ക് കണ്‍സള്‍ട്ടന്‍സിയും സംയുക്തമായാണ് ഡോ. അസ്ഹരിക്ക് അവാര്‍ഡ് നല്‍കിയത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയുടെ പദവിയിലുള്ളയാളും ഖത്തര്‍ നാഷണല്‍ ലൈബ്രറി പ്രസിഡന്റുമായ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. മഅ്തൂഖ് അല്‍ മഅ്തൂഖിന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ മാസം കുവൈത്തില്‍ വെച്ചു നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍, കുവൈത്ത് ഫോറത്തിന്റെ സമാനമായ അവാര്‍ഡിനും ഡോ. അസ്ഹരി അര്‍ഹനായിരുന്നു.

Leave a Comment

More News