മുട്ടാർ ചീരംവേലിൽ അഡ്വ. ബിജു സി ആന്റണി അനുസ്മരണം ഒക്ടോബർ 16ന്

എടത്വ: സാമൂഹിക – സാംസ്ക്കാരിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ചീരംവേലിൽ അഡ്വ. ബിജു സി ആന്റണിയുടെ ഒന്നാം ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഒക്ടോബർ 16 3.30ന് മുട്ടാർ സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ നടക്കും. ഫാ. ജേക്കബ് ചീരംവേലിൽ അദ്ധ്യക്ഷത വഹിക്കും. എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

യൂത്ത് ഫ്രണ്ട്, കെ എസ് സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പമ്പ ബോട്ട് റേസ് ക്ലബ് മാമ്മൻ മാപ്പിള സ്മാരക ട്രോഫി ജലോത്സവം ജനറൽ കൺവീനർ, മുട്ടാർ ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് വിവിധ സാമൂഹിക ക്ഷേമ ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സിസ്റ്റർ ലീമാ റോസ് ചീരംവേലിൽ, ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ അറിയിച്ചു.

Leave a Comment

More News