പോലീസ് ഗുണ്ടാ രാജ് അവസാനിപ്പിക്കുക: നാസർ കീഴുപറമ്പ്

മക്കരപ്പറമ്പ് ടൗണിൽ സംഘടിപ്പിച്ച പ്രകടനം

മക്കരപ്പറമ്പ: പോലീസിൻ്റെ ഗുണ്ടാ രാജിനെതിരെയും, ആർ.എസ്‌.എസ് ഇടത് അവിശുദ്ധ ബന്ധത്തിനെതിരെയും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കഴുപറമ്പ്. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ജില്ല വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂർ, സെക്രട്ടറി മെഹ്ബൂബ്, മങ്കട മണ്ഡലം പ്രസിഡണ്ട് ഫാറൂഖ് കെ.പി എന്നിവർ സംസാരിച്ചു.

പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി മായിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാബിർ കെ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് റഷീദ് കൊന്നോല സ്വാഗതവും കെ.പി. ബഷീർ നന്ദിയും പറഞ്ഞു.

Leave a Comment

More News