കാരുണ്യ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍: മികച്ച പൊതുപ്രവര്‍ത്തകന്/പാര്‍ലമെന്റേറിയന്‌, കെ.എം. മാണി എക്സലന്‍സ്‌ അവാര്‍ഡ്‌

തിരുവനന്തപുരം: ആറ്‌ പതിറ്റാണ്ട്‌ കാലം കേരള രാഷ്ട്രീയ രംഗത്തും, അഞ്ചര പരിറ്റാണ്ട് കാലം പാര്‍ലമെന്ററി രംഗത്തും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ്‌ ശ്രീ. കെ.എം. മാണി.

52 വര്‍ഷക്കാലം ഒരേ നിയോജകമണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നിയമസഭാംഗം, 25 വര്‍ഷക്കാലം വിവിധ വകുപ്പുകള്‍ ഭരിച്ച മന്ത്രി, ഏറ്റവും കൂടുതല്‍ ബഡ്ജറ്റുകള്‍ അവതരിപ്പിച്ച ധനകാര്യമന്ത്രി, പ്രധാനപ്പെട്ട എല്ലാ വകുപ്പുകളുടേയും ചുമതല വഹിച്ച മന്ത്രി, കേരളീയ സമുഹത്തിന്റെ ഉന്നതിയ്ക്ക്‌ വേണ്ടി ഏറ്റവും അധികം സംഭാവന ചെയ്ത ഭരണാധികാരി തുടങ്ങി ആറ്‌ പതിറ്റാണ്ട്‌ കാലം കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച മഹാനായ വ്യക്തിയാണ്‌ ശ്രീ കെ.എം. മാണി.

ജനാധിപത്യ കേരളത്തിന്‌ മറക്കാനാവാത്ത ശ്രീ. കെ.എം. മാണിയുടെ പേരില്‍, ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകന്/പാര്‍ലമെന്റേറിയന്‌, കെ.എം. മാണി എക്സലന്‍സ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തുവാന്‍ കാരുണ്യ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചിരിക്കുന്നു.

30,000 രൂപയും, ഫലകവും, പൊന്നാടയും, കീര്‍ത്തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. കേരളത്തിന്റെ മൗലിക വിഷയങ്ങളില്‍ സജീവമായി ഉടപെട്ട്‌ മികച്ച പൊതുപ്രവര്‍ത്തനം, പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയെയാണ്‌ കെ.എം. മാണി അവാര്‍ഡിനായി തെരഞ്ഞെടുക്കുക.

500 പ്രമുഖ വ്യക്തികളില്‍ നിന്നും നേരിട്ട്‌ നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്‌. കൂടാതെ, ബഹുജനങ്ങള്‍ക്കും സംഘടനകള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാം. ലഭിക്കുന്ന നാമനിര്‍ദ്ദേശങ്ങള്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച്‌ പുരസ്ക്കാരത്തിന്‌ അര്‍ഹനായ വ്യക്തിയെ തെരഞ്ഞെടുക്കും.

നിര്‍ദ്ദേശിക്കുന്ന പേരും അതിനുള്ള കാരണങ്ങളും, നാമനിര്‍ദ്ദേശകന്റെ പൂര്‍ണ്ണമായ മേല്‍വിലാസവും ടെലഫോണ്‍ നമ്പരും അടക്കം കാരുണ്യ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, റ്റി.സി 27/1819, തിരുവനന്തപുരം 695035, കേരളം എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ, ഇ-മെയില്‍: karunyacf100@gmail.com, വാട്ട്‌സ്‌ആപ്പ്: 79945 89993 മുഖാന്തിരമോ 2024 നവംബര്‍ 10 നകം അയക്കേണ്ടതാണ്‌.

ആര്‍. രജിതകുമാരി
സെക്രട്ടറി

Leave a Comment

More News