ഗവര്‍ണ്ണര്‍ കലിപ്പിലാണ്: ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഇല്ലതിരുന്നതില്‍ പ്രതിഷേധിച്ച് സല്യൂട്ട് സ്വീകരിച്ചില്ല

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. ഗാർഡ് ഓഫ് ഓണറിൽ ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സല്യൂട്ട് സ്വീകരിച്ചില്ല. പരേതനായ കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിക്കാൻ ഗവർണർ പത്തനംതിട്ടയിൽ എത്തിയപ്പോഴായിരുന്നു സംഭവം.

ഗാർഡ് ഓഫ് ഓണറിൽ ബ്യൂഗിൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കാര്യം രാജ്ഭവനിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് സല്യൂട്ട് സ്വീകരിക്കാതെ ഗവർണർ മടങ്ങിയത്.

എന്നാല്‍, ബ്യൂഗിള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ തസ്തിക കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒഴിഞ്ഞു കിടക്കുകയാണെന്നാണ് പോലീസ് പറയുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ എ.ആര്‍ ക്യാമ്പില്‍നിന്നും ഉദ്യോഗസ്ഥരെ വിളിപ്പിക്കാറാണ് പതിവ്. വിഷയത്തില്‍, ചുമതലയിലുള്ള മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കാന്‍ എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Comment

More News