ലാൽ കെയേഴ്‌സ് ബഹ്‌റൈൻ വയനാട് പ്രകൃതി ദുരന്ത സഹായം കൈമാറി

വയനാട് പ്രകൃതി ദുരന്ത നിവാരണത്തിന് ലാൽ കെയേഴ്‌സ് ബഹ്‌റൈൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറി. പത്ഭഭൂഷൺ മോഹൻലാൽ സ്ഥാപകനായ വിശ്വശാന്തി ഫൗണ്ടേഷൻ വയനാടിൽ ബൃഹത്തായ പുനരധിവാസ പദ്ധതികളാണ് നടത്തുന്നത്. ലാൽ കെയേഴ്സ് അംഗങ്ങള്‍ സമാഹരിച്ച സഹായധനം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറിയ രേഖ ലാൽ കെയേഴ്സ് ബഹ്‌റൈൻ കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ജെയ്സൺ കൈമാറി.

പ്രസിഡന്റ് എഫ്.എം. ഫൈസൽ, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ അരുൺ ജി നെയ്യാർ മറ്റു എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു, വിപിൻ രവീന്ദ്രൻ, അരുൺ തൈക്കാട്ടിൽ, നന്ദൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

Leave a Comment

More News