കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കാന്തപുരത്തെ സന്ദർശിച്ചു

കുന്ദമംഗലം: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സാരഥിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. ജില്ലയിൽ വിവിധ പരിപാടികൾക്ക് എത്തിയ കെപിസിസി അധ്യക്ഷൻ വൈകുന്നേരം നാലിനാണ് മർകസിൽ എത്തി കാന്തപുരത്തെ കണ്ടത്. കൂടിക്കാഴ്ച 20 മിനുട്ടോളം നീണ്ടു.

ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി കെ ജയന്ത്, എൻ സുബ്രമണ്യൻ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Comment

More News