വ്ലോഗർ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്ലോഗര്‍ ദമ്പതികളെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരകോണത്തെ വീട്ടിൽ സെൽവരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘സെല്ലു ഫാമിലി’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ഇരുവരും ചേര്‍ന്ന് നടത്തിയിരുന്നു.

എറണാകുളത്ത് ഹോം നഴ്‌സിംഗ് ട്രെയിനിയായ ഇവരുടെ മകൻ വെള്ളിയാഴ്ച രാത്രി മാതാപിതാക്കളോട് അവസാനമായി സംസാരിച്ചിരുന്നു. എന്നാല്‍, ശനിയാഴ്ച രാവിലെ മുതൽ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ നേരിട്ട് അന്വേഷിക്കാന്‍ വന്നതാണ്.

വീട്ടിലെത്തിയ മകന്‍ മുൻവശത്തെ ഗേറ്റ് പൂട്ടിയിരിക്കുന്നതായി കണ്ടെങ്കിലും വാതിൽ ചെറുതായി തുറന്നിരിക്കുന്നത് ശ്രദ്ധിച്ചു. വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് അമ്മയെ കട്ടിലിൽ മരിച്ച നിലയിലും പിതാവിനെ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടതെന്ന് പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് പ്രിയ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് അവസാനമായി ലൈവ് സ്ട്രീം ചെയ്തത്.

ദമ്പതികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി പ്രദേശത്തെ പഞ്ചായത്ത് വാർഡ് അംഗം മാധ്യമങ്ങളോട് പറഞ്ഞു.

 

Leave a Comment

More News