ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

രാമപുരം: മെക് 7 രാമപുരവും, എ.എം.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബും, പനങ്ങാങ്ങര 38 ലെ മലബാർ മെഡിക്കൽ സെൻററും സംയുക്തമായി രാമപുരം എ.എം.എൽ.പി സ്കൂളിൽ വെച്ച് ക്ലബ് അംഗങ്ങൾക്കു വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ പുഴക്കാട്ടിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മൂസക്കുട്ടി മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഖദീജ ബീവി കെ, വാർഡ് മെമ്പർ സുരേഷ് ബാബു എം.പി, ക്ലബ്ബ് കൺവീനർ നെല്ലിശ്ശേരി മുഹമ്മദ്, ട്രൈനർമാരായ കുണ്ടിൽ പീടികക്കൽ അയ്യൂബ്, ആലിക്കൽ കുഞ്ഞിമുമ്മദ്, മലബാർ മെഡിക്കൽ സെന്ററിന്റെ മാനേജർ ഹനീഫ അറക്കൽ, ലാബ് ടെക്നീഷ്യൻമാർ, സ്റ്റാഫ്‌ നഴ്‌സുമാർ തുടങ്ങി പത്തോളം ജീവനക്കാർ പങ്കെടുത്തു. ഹെൽത്ത് ക്ലബിലെ 150 ഓളം അംഗങ്ങളുടെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയവയും പരിശോധിച്ചു.

Leave a Comment

More News