മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും നവംബര്‍ 10ന്

മാന്നാർ: മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും  സൗജന്യ തിമിര ശസ്ത്രക്രിയയും നവംബര്‍ 10ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തും. മാന്നാർ നായർ സമാജം അക്ഷര സ്കൂളിൽ നടക്കുന്ന ക്യാമ്പ് മാന്നാർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അഭിറാം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ലയൺ യോഹന്നാ൯ ഗീവർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ കണ്ണാശുപത്രിയായ തിരുനെല്‍‌വേലി അരവിന്ദ് കണ്ണാശുപത്രിയുടെയും, ആലപ്പുഴ ജില്ലാ അന്ധത നിവാരണ നിയന്ത്രണ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു, സെക്രട്ടറി ചാന്ദിനി ബൈജു എന്നിവർ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 98477 47385.

Leave a Comment

More News