നക്ഷത്ര ഫലം (15-11-2024 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നിങ്ങളിന്ന് പ്രവർത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. ഈ കാലയളവിൽ മതപരമായ കാര്യങ്ങളില്‍ നിങ്ങൾ വ്യാപൃതരാകും. നിങ്ങൾ ഒരു തീർഥാടനം ആസൂത്രണം ചെയ്യാന്‍ ഇടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളിൽ നിന്നും നിങ്ങൾക്കിന്ന് ചില വാർത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. ബിസിനസുകാർക്ക് അവരുടെ പ്രവർത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

കന്നി: നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം ഇന്ന് സാക്ഷാത്കരിക്കും. എന്നാൽ അത് പൂർത്തിയാക്കുന്നതിനായി പ്രയത്‌നിക്കണം. അവയുടെ അനന്തരഫലങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ആയിക്കൊള്ളണമെന്നില്ല. ഭാഗ്യപരീക്ഷണങ്ങൾ പോലെയായിരിക്കും.

തുലാം: ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. കൂടിച്ചേരലുകൾ, ആഘോഷങ്ങൾ എന്നിവയിൽ പങ്കെടുക്കാന്‍ സാധ്യത. നിങ്ങളിന്ന് നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങള്‍ വാങ്ങാൻ നിങ്ങള്‍ സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനായിരിക്കാം നിങ്ങള്‍ കൂടുതൽ ഇഷ്‌ടപ്പെടുക.

വൃശ്ചികം: നിങ്ങള്‍ക്കിന്ന് സുഖകരവും സന്തുഷ്‌ടവുമായ ഒരു ദിവസമായിരിക്കും. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്കിന്ന് കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ മാതൃഭവനത്തില്‍ നിന്ന് നല്ല വാർത്തകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും സഹകരണവും പിന്തുണയും ലഭിക്കും. അതിനാൽ അപൂർണമായിക്കിടക്കുന്ന പല ജോലികളും ഇന്ന് പൂർത്തീകരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നുണ്ട്.

ധനു: ഇന്ന് നിങ്ങൾ പരാജയങ്ങള്‍ കൊണ്ട് നിരാശനാകരുത്. അതുപോലെ കോപം നിയന്ത്രിക്കുകയും വേണം. നിങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ ഇന്ന് നിങ്ങൾ യാത്രകൾ ഒഴിവാക്കണം.

മകരം: ഏറ്റെടുത്ത ജോലികളും പദ്ധതികളും കൊണ്ട്‌ ഇന്ന് നിങ്ങൾ അസ്വസ്ഥനായിരിക്കും. അവയെല്ലാം വേഗം തീർക്കുക. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സ്വഭാവം നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ ഇന്ന് മാറുന്നതായിരിക്കും.

കുംഭം: സങ്കീർണമായ പ്രശ്‌നങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക്‌ സാധിക്കും. സാമ്പത്തിക അഭിവൃദ്ധിക്ക് സാധ്യതയുണ്ട്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.

മീനം: ഇന്ന് നിങ്ങള്‍ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തുക. കുടുംബ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷമത പാലിക്കുക. അല്ലെങ്കിലത് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കാം.

മേടം: നിങ്ങളുടെ പഴയ പല ഓർമകളും ഇന്ന് നിങ്ങളെ സ്വാധീനിക്കുന്നതായിരിക്കും. അതുനിങ്ങളുടെ ജോലിയിലും പ്രകടമായിക്കാണും.

ഇടവം: ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമല്ല. നിങ്ങള്‍ ഇന്ന് ഏറെ പ്രകോപിതനായിരിക്കും. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമല്ല. അതിനാൽ പുതിയ കാര്യങ്ങള്‍ ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം: ഇന്ന് നിങ്ങളെ തേടി നേട്ടങ്ങൾ എത്തും. കച്ചവട മേഖലയിൽ നിങ്ങളുടെ വരുമാനം കുത്തനെ ഉയരും. അതുപോലെ നിങ്ങൾ നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് വൻതോതിൽ ലാഭവിഹിതം ലഭിച്ചേക്കാം.

കര്‍ക്കടകം: ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടുവന്നു തരും. ഇന്നലെ വരെ നിങ്ങൾ ആസ്വദിച്ച എല്ലാ സൗഭാഗ്യങ്ങളും നിങ്ങൾ തുടർന്നും ആസ്വദിക്കും. നിങ്ങളുടെ വഴിയേ വരുന്ന അപൂർവ്വ സമ്മാനങ്ങൾ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുക.

Leave a Comment

More News