സര്‍വീസ് കാര്‍ണിവല്‍ പ്രചരണാര്‍ത്ഥം ജില്ലാ സംഗമങ്ങള്‍ സംഘടിപ്പിച്ചു

സര്‍വീസ് കാര്‍ണിവലിന്റെ മലപ്പുറം ജില്ലാതല പ്രചരണോദ്ഘാടനം പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ നിര്‍വ്വഹിക്കുന്നു

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി പ്രവാസി വെല്‍ഫെയര്‍ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ചെയ്ത് വരുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു പരിഛേദമായിരിക്കും വരാനിരിക്കുന്ന സര്‍ വീസ് കാര്‍ണിവലെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് റഹ്മാന്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നവമ്പര്‍ 29 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന സര്‍വീസ് കാര്‍ണിവലിന്റെ മലപ്പുറം ജില്ലാതല പ്രചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഒരോ വ്യക്തിയുടെയും പ്രവാസം സാര്‍ത്ഥകമാക്കാനുതകുന്ന വ്യത്യസ്ഥ സേവങ്ങളും പദ്ധിതികളും ഒരു കുടക്കീഴില്‍ ഒരുക്കുക എന്നതാണ്‌ കാര്‍ണിവലിലൂടെ ലക്ഷയ്ം വെക്കുന്നതെന്ന് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് അലി പരിപാടികള്‍ വിശദീകരിച്ച് കൊണ്ട് പറഞ്ഞു. ഡോക്ടര്‍ മുഹമ്മദ് അഫ്‌ലഹി ഇഖ്ബാല്‍, സംസ്ഥാന കമ്മറ്റിയംഗം മുനീസ് എ.സി, ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര, ജനറല്‍ സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

കൊല്ലം, ആലപ്പുഴ, കോട്ടയം, ഏറണാകുളം, പത്തനം തിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളുടെ പ്രചരണോദ്ഘാടനങ്ങളില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, നജ്‌ല നജീബ്, ജനറല്‍ സെക്രട്ടറി ഷാഫി മൂഴിക്കല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം മഖ്ബൂല്‍ അഹമ്മദ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ റഷീദ് അഹമ്മദ്, അസീം എം.ടി, വിവിധ ജില്ലാ ഭാരവാഹികളായ നജീം കൊല്ലം, ഷറഫുദ്ദീന്‍ എം എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

More News