ഫ്രറ്റേണിറ്റി സംഘടന കാമ്പയിൻ സംസ്ഥാനതല പ്രഖ്യാപനം

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടന കാമ്പയിൻ്റെ സംസ്ഥാനതല പ്രഖ്യാപനം സാമൂഹ്യ പ്രവർത്തകൻ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു.

പാലക്കാട്: “അണയാത്ത നീതിബോധം; പ്രാതിനിധ്യത്തിൻ പോരാട്ടം” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സംഘടന കാമ്പയിൻ്റെ സംസ്ഥാനതല പ്രഖ്യാപനം ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ കെ. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഷഹീൻ അഹ്മദ് മുഖ്യാതിഥിയായി.

ജനറൽ സെക്രട്ടറിമാരായ ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, കെ.പി തഷ്‌രീഫ്, വെൽഫെയർ പാർട്ടി പാലക്കാട് ജില്ല പ്രസിഡൻ്റ് പി.എസ്‌ അബൂ ഫൈസൽ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി അൻവർ സലാഹുദ്ദീൻ, ജില്ല പ്രസിഡൻ്റ് ആബിദ് വല്ലപ്പുഴ എന്നിവർ സംസാരിച്ചു.

Leave a Comment

More News