സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലം സ്വന്തം വീട്; പ്രതിദിനം 140 സ്ത്രീകള്‍ കൊല്ലപ്പെടുന്നു: യുഎൻ റിപ്പോർട്ട്

യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ടിൽ, സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ സ്ഥലമായാണ് വീടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ ഭൂരിഭാഗവും സ്ത്രീയുടെ പങ്കാളിയോ മറ്റ് ബന്ധുക്കളോ ഉൾപ്പെട്ടിരിക്കുന്നു. അതേസമയം, പുരുഷന്മാർക്കെതിരായ കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും വീടിന് പുറത്താണ് സംഭവിക്കുന്നത്.

സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായാണ് വീടിനെ കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് അത് തെറ്റാണെന്ന് തെളിയിക്കുന്നു. 2023-ൽ പ്രതിദിനം ശരാശരി 140 സ്ത്രീകളും പെൺകുട്ടികളും അവരുടെ അടുത്ത ബന്ധുക്കളാലോ ഇണകളാലോ കൊല്ലപ്പെടുന്നു. യുണൈറ്റഡ് നേഷൻസ് വിമൻ (യുഎൻ വുമൺ), ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യുഎൻഒഡിസി) എന്നിവയുടെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ.

റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ, 2023 ൽ 51,000 സ്ത്രീകളുടെയും പെൺകുട്ടികളുടെയും മരണത്തിന് അവരുടെ പങ്കാളികളോ കുടുംബാംഗങ്ങളോ ഉത്തരവാദികളാണ്. ഈ കണക്ക് 2022-നേക്കാൾ കൂടുതലാണ്. ഈ വർഷം കൂടുതൽ രാജ്യങ്ങൾ ഡാറ്റ നൽകിയതും എണ്ണത്തിൽ വർധനവ് കാണിച്ചതും ഇത്തവണ കണക്കുകൾ കൂടാൻ കാരണമായി. എല്ലാ പ്രദേശങ്ങളിലും സ്ത്രീകളും പെൺകുട്ടികളും ലിംഗാധിഷ്ഠിത അതിക്രമങ്ങൾ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2023ൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ ഒന്ന് വീടായിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഫ്രിക്കയാണ് പട്ടികയിൽ മുന്നിൽ
ആഫ്രിക്ക: 2023-ൽ 21,700 സ്ത്രീകൾ കൊല്ലപ്പെട്ടു
അമേരിക്ക: ഒരു ലക്ഷം സ്ത്രീകൾക്ക് 1.6 സ്ത്രീകൾ
ഓഷ്യാനിയ: ഒരു ലക്ഷം സ്ത്രീകളിൽ 1.5 സ്ത്രീകൾ
ഏഷ്യ: ഇവിടെ കണക്ക് താരതമ്യേന കുറവാണ്, ഒരു ലക്ഷം സ്ത്രീകളിൽ 0.8 സ്ത്രീകൾ
യൂറോപ്പ്: 1 ലക്ഷം സ്ത്രീകളില്‍ 0.6 സ്ത്രീകൾ

യൂറോപ്പിലെയും അമേരിക്കയിലെയും സ്ത്രീകൾ കൂടുതലും കൊല്ലപ്പെടുന്നത് അവരുടെ കുടുംബാംഗങ്ങളാലോ ബന്ധുക്കളാലോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Comment

More News