വളർത്തുമുയലിനെ കൊന്നതിന് 2 പേർ അറസ്റ്റിൽ

മസാച്യുസെറ്റ്‌സ് : വെസ്റ്റേൺ മസാച്യുസെറ്റ്‌സിൽ ഒരു പാർട്ടിക്കിടെ വളർത്തുമുയലിനെ ക്രൂരമായി കൊന്നുവെന്നാരോപിച്ച് മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ  രണ്ട് പേരെ ഡിസംബർ 12 വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

വെസ്റ്റ്ഫീൽഡിൽ നവംബർ 27 ന് നടന്ന സംഭവത്തിന് വെസ്റ്റ്ഫീൽഡ് ജില്ലാ കോടതി പുറപ്പെടുവിച്ച വാറണ്ടിൻ്റെ അടിസ്ഥാനത്തിൽ ചിക്കോപ്പിയിലെ ഗബ്രിയേൽ നവ (20), വെസ്റ്റ് സ്പ്രിംഗ്ഫീൽഡിലെ അലക്സി ഡിമോഗ്ലോ (20) എന്നിവരെയാണ്  കസ്റ്റഡിയിലെടുത്തത്

പാർട്ടിക്കിടെ വളർത്തുമുയലിനെ ക്രൂരമായി കൊന്ന് നിലത്തിട്ട് പുറത്തേക്ക് എറിഞ്ഞുവെന്നാണ് രണ്ട് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ഈ ആഴ്ചയിലെ സംഭവത്തിൻ്റെ ഭാഗങ്ങൾ വീഡിയോയിൽ പകർത്തിയതായി അധികൃതർ പറഞ്ഞു. പാർട്ടിയുടെ ആതിഥേയർക്ക് നവയെയും ഡിമോഗ്ലോയെയും അറിയില്ലെന്ന് പോലീസ് പറഞ്ഞു.

മൃഗത്തോടുള്ള ക്രൂരത, വളർത്തുമൃഗത്തെ ക്ഷുദ്രകരമായി കൊല്ലൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതിന് ശേഷം നവയെയും ഡിമോഗ്ലോയെയും വെസ്റ്റ്ഫീൽഡ് ജില്ലാ കോടതിയിൽ ഹാജരാക്കി.

Leave a Comment

More News