ഇലോൺ മസ്‌കിന് അമേരിക്കയുടെ പ്രസിഡൻ്റാകാൻ കഴിയുമോ?; ഇല്ലെന്ന് ട്രം‌പ്

ഫ്ലോറിഡ: ടെക് ശതകോടീശ്വരനായ എലോൺ മസ്‌കിന് ട്രംപുമായുള്ള അടുത്ത ബന്ധം കാരണം വിമർശകർ അദ്ദേഹത്തെ “പ്രസിഡൻ്റ് മസ്‌ക്” ആയി ചിത്രീകരിച്ചു. ഈ ആരോപണം നിരസിച്ച ട്രംപ്, താനും മസ്‌കും തമ്മിലുള്ള ബന്ധം സൗഹൃദത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും ഒന്നാണെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമല്ലെന്നും വ്യക്തമാക്കി.

പ്രധാനമായും ഡെമോക്രാറ്റുകളിൽ നിന്ന് ഉയർന്നുവരുന്ന വിമർശനങ്ങൾക്കിടയിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ടെക് ശതകോടീശ്വരനും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ എലോൺ മസ്‌ക് അടുത്ത ഭരണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ചർച്ച ചെയ്യപ്പെടുകയായിരുന്നു. ചിലർ അദ്ദേഹത്തെ “പ്രസിഡൻ്റ് മസ്ക്” ആയി ചിത്രീകരിച്ചു. ഇത് മസ്‌കിൻ്റെ ഭരണത്തിൽ വലിയ പങ്ക് വഹിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.

“ഇലോൺ മസ്‌ക് എന്തായാലും പ്രസിഡന്‍റാകില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന് പ്രസിഡന്‍റാകാൻ കഴിയാത്തതെന്ന് നിങ്ങൾക്കറിയാമോ? ഇലോൺ മസ്‌ക് ജനിച്ചത് യുഎസിൽ അല്ല,” ട്രം‌പ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലാണ് ടെസ്‌ല, എക്‌സ് മേധാവി ജനിച്ചതെന്ന് അരിസോണയിലെ ഫീനിക്‌സിൽ നടന്ന റിപ്പബ്ലിക്കൻ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്‍റ് യുഎസ് പൗരൻ തന്നെ ആയിരിക്കണമെന്ന് അമേരിക്കൻ ഭരണഘടന ആവശ്യപ്പെടുന്ന ഒന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന ഭരണത്തിൽ മസ്‌ക് വഹിക്കുന്ന വലിയ പങ്കിന്‍റെ പേരിൽ അദ്ദേഹത്തിനെ ‘പ്രസിഡന്‍റ് മസ്‌ക്’ എന്ന് വിളിച്ച ഡെമോക്രാറ്റുകളുടെ വിമർശനത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പ്രസിഡൻ്റ് സ്ഥാനം മസ്‌കിന് ഒരിക്കലും ലഭിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും സിഇഒ ആയ മസ്‌ക്, അടുത്ത ട്രംപ് ഭരണകൂടത്തിൽ “കാര്യക്ഷമത സാർ” ആയി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ സ്വാധീനം ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും ഒരു വിവാദത്തിന് കാരണമായി. മസ്‌ക് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ സർക്കാർ ധനസഹായ നിർദ്ദേശങ്ങളെ നിരവധി തവണ വിമർശിച്ചിരുന്നു, ഇത് റിപ്പബ്ലിക്കൻ ക്യാമ്പിലും രോഷം വർദ്ധിക്കുന്നു.

ഗവൺമെന്‍റ് ചെലവുകൾ, ഫെഡറൽ നിയന്ത്രണങ്ങൾ, ഫെഡറൽ വർക്ക്‌ഫോഴ്‌സ് എന്നിവ ഗണ്യമായി വെട്ടിക്കുറയ്‌ക്കാൻ ലക്ഷ്യമിട്ടിട്ടുള്ള ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്‍റ് നയിക്കാൻ ട്രംപ് മസ്‌കിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം ഒരു പൗരന് ഇത്രയധികം അധികാരം എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഡെമോക്രാറ്റുകൾ ചോദിച്ചു.

സര്‍ക്കാര്‍ ഫണ്ടിങ് ബില്ലില്‍ ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ ചെലവുകള്‍ക്കായി എത്ര പുതിയ കടം നല്‍കാമെന്നതിന്‍റെ പരിധി ഉയര്‍ത്തണമെന്ന ആവശ്യം ട്രംപ് മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് യാഥാസ്ഥിതികരോടും ഇക്കാര്യത്തിൽ അഭ്യർഥന നടത്തി. പക്ഷേ ഡെമോക്രാറ്റുകളും ഏതാനും റിപ്പബ്ലിക്കന്‍സും അത് നിരസിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌കിന്‍റെ സഹായത്തോടെ അദ്ദേഹം നടത്തിയ നീക്കമാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പരാജയപ്പെടുത്തിയത്. റിപ്പബ്ലിക്കന്‍സും ഡെമോക്രാറ്റുകളും ആശയവിനിമയം പുനരാരംഭിച്ചതിന് ശേഷം, ഒരു പുതിയ പദ്ധതി ആവിഷ്‌കരിച്ചു. കടംപരിധി വ്യവസ്ഥയില്ലാതെ മറ്റൊരു വോട്ടിനായി പാക്കേജ് തിരികെ കൊണ്ടുവരിക.

34 റിപ്പബ്ലിക്കന്‍സ് അത് നിരസിച്ചെങ്കിലും, ക്രിസ്‌മസിന് ഒരാഴ്‌ച മുമ്പ് ഗവൺമെന്‍റ് ഷട്ട്‌ഡൗൺ (സര്‍ക്കാര്‍ അടച്ചുപൂട്ടല്‍) ഒഴിവാക്കുന്നതിനായി ഡെമോക്രാറ്റുകള്‍ അതിന് അനുകൂലമായി വോട്ട് ചെയ്‌തു. പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ബില്ലിന് ഉണ്ടെന്ന് ഉറപ്പാക്കി. ഇനി ഡെമോക്രാറ്റിന്‍റെ നിയന്ത്രണത്തിലുള്ള സെനറ്റിലേക്ക് പോകും. അവിടെ അത് അംഗീകരിക്കപ്പെടുകയും ഒപ്പിടാന്‍ പ്രസിഡന്‍റ് ജോ ബൈഡന് അയക്കുകയും ചെയ്യും.

റിപ്പബ്ലിക്കന്‍മാര്‍, വെള്ളിയാഴ്‌ച (ഡിസംബർ 20) അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ യുഎസ് ട്രഷറി നിലവിലെ പരിധിയിലെത്തുന്നതിന് മുൻപ് ഡെമോക്രാറ്റിക് സഹായമില്ലാതെ കട പരിധി ഉയര്‍ത്താന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Leave a Comment

More News