നക്ഷത്ര ഫലം (28-12-2024 ശനി)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യത കാണുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും നിങ്ങളെ അലട്ടിയേക്കാം. അമ്മയ്ക്ക് രോഗം പിടിപെടാൻ സാധ്യത. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാവുന്നതാണ്. ജലത്തെയും സ്ത്രീകളെയും സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.

കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.

തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, നിങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവഴിക്കുന്നതായിരക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ലാദകരമാകും.

ധനു: നിങ്ങളുടെ സംഭാഷണവും കോപവും നിയന്ത്രിക്കാൻ കഴിയാതെ വന്നാൽ അത് നിങ്ങളെ ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും. നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടിവന്നേക്കാം. അത് നിങ്ങൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും.

മകരം: ഇന്ന് നിങ്ങൾക്ക് വളരെയധികം അനുകൂലമായ ദിവസം. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് ഇന്ന് കാണാനാകും. നിങ്ങൾ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്നത്തെപ്പോലെ നല്ല ദിവസം ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് പ്രതീക്ഷിക്കാത്തൊരു സമ്മാനം ലഭിക്കാം.

കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് സമാധാനമായിരിക്കും. എല്ലാം കാര്യങ്ങളും ശരിയായി നടക്കുന്നതായി നിങ്ങൾക്ക് തോന്നാം. നിങ്ങൾ തൊഴിൽപരമായി മികച്ച രീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ നന്നായി അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്.

മീനം: നിങ്ങൾക്ക് മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. നിങ്ങളുടെ മനസ് അനാവശ്യ ചിന്തകൾ കൊണ്ട് നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്‌ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മേടം: ഇന്ന് ഭൗതികമെന്നതിനെക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങളെ നേരിടുക. ദിവസം മുഴുവ‍ൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയതയിൽ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് ഇന്ന് അനുഭവപ്പെടും. പക്ഷെ, നിങ്ങള്‍ സംസാരത്തില്‍ അതീവ ശ്രദ്ധപുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇന്ന് പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്തില്‍നിന്നും നിങ്ങൾക്ക് ധനാഗമമുണ്ടാകും.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി ഇന്ന് നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്‌തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം നിങ്ങള്‍ ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ നിങ്ങള്‍ വിജയം കൈവരിക്കും. വിദൂരസ്ഥലങ്ങലില്‍ നിന്നും നല്ല വാര്‍ത്തകള്‍ തേടിയെത്തും. ദാമ്പത്യ ജീവിതം തൃപ്‌തികരം. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.

മിഥുനം: നിങ്ങൾക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് നിങ്ങൾക്ക് പേരും പ്രശസ്‌തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പൂർണമായ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് വളരെ സ്വാഭാവികമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ നിഷേധാത്മക വികാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കണം.

Leave a Comment

More News