ന്യൂ ഓർലിയൻസ്:ബുധനാഴ്ച പുലർച്ചെ ന്യൂ ഓർലിയാൻസിലെ ബർബൺ സ്ട്രീറ്റിൽ പുതുവത്സരാഘോഷത്തിനിടെ ഒരു ഡ്രൈവർ ആൾക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് . പ്രതി ആർമി വെറ്ററൻ ആണെന്ന് സംശയിക്കുന്നതായും ഫെഡറൽ അധികൃതർ അറിയിച്ചു
പ്രതിയെന്നു സംശയിക്കുന്ന ടെക്സാസിൽ നിന്നുള്ള 42 കാരനായ യുഎസ് പൗരനായ ജബ്ബാർ കൊല്ലപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു, ഒരാൾക്ക് വെടിയേറ്റു, മറ്റൊരാൾക്ക് ട്രക്കിൽ കുടുങ്ങിയപ്പോൾ പരിക്കേറ്റതായി അധികൃതർ പറഞ്ഞു.ഷംസുദ്-ദിൻ ജബ്ബാറിൻ്റെ തീയതിയില്ലാത്ത ഫോട്ടോ എഫ്.ബി.ഐ പ്രസിദ്ധീകരണത്തി നൽകിയിട്ടുണ്ട്
വെടിവയ്പിൽ കൊല്ലപ്പെട്ട പ്രതി ഷംസുദ്ദീൻ ജബ്ബാറിൻ്റെ ആക്രമണസമയത്ത് വാഹനത്തിൽ ഐഎസിൻ്റെ പതാകയുണ്ടായിരുന്നതായി എഫ്ബിഐ അറിയിച്ചു. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എഫ്ബിഐ അറിയിച്ചു.
“ജബ്ബാർ മാത്രമാണ് ഉത്തരവാദിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല,” ബുധനാഴ്ച ഉച്ചയ്ക്ക് ഒരു വാർത്താ സമ്മേളനത്തിൽ എഫ്ബിഐ ന്യൂ ഓർലിയൻസ് ഫീൽഡ് ഓഫീസിൻ്റെ ചുമതലയുള്ള അസിസ്റ്റൻ്റ് സ്പെഷ്യൽ ഏജൻ്റ് അൽതിയ ഡങ്കൻ പറഞ്ഞു.. “അദ്ദേഹവുമായി ബന്ധപ്പെട്ടവരുടേതുൾപ്പെടെ എല്ലാ ലീഡുകളെയും കണ്ടെത്താൻ ഞങ്ങൾക്ക് പൊതുജനങ്ങളുടെ സഹായമാണ് വേണ്ടത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഷംസുദ്-ദിൻ ജബ്ബാറുമായി ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു
