സനാതന ധർമ്മ വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള

കൊച്ചി: ശ്രീനാരായണഗുരു തൻ്റെ 70-ഓളം പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച ആത്മീയതയെയും, അദ്ദേഹം സ്ഥാപിച്ച 42 ക്ഷേത്രങ്ങളിൽ സനാതന ധർമ്മ വിശ്വാസ സമ്പ്രദായവും തത്വശാസ്ത്രവും പിന്തുടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ നിഷേധിക്കാനാകുമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ചോദിച്ചു.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ (എബിവിപി) ത്രിദിന സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച ഇവിടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിൻ്റെ ആത്മീയ വശം അർഹിക്കുന്ന രീതിയിൽ കേരളം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

“ആദിശങ്കരാചാര്യരുടെ മതമാണ് നമ്മുടെ മതമെന്ന് ഗുരു പ്രഖ്യാപിച്ചിരുന്നു. എഴുപതോളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള അദ്ദേഹം അവയിലൊന്നിലും ആത്മീയതയെക്കുറിച്ച് പരാമർശിക്കാതിരുന്നിട്ടില്ല. ആ ആത്മീയതയെ മുഖ്യമന്ത്രിക്ക് എങ്ങനെ നിഷേധിക്കാനാകും? പിള്ള ചോദിച്ചു.

എബിവിപി ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻ്റ് വൈശാഖ് സദാശിവൻ അധ്യക്ഷനായി.

Leave a Comment

More News