ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് പുതിയ ഭരണ സമിതി

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിലാഷ് ജോണിൻറ്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ സെക്രട്ടറി ബിനു മാത്യു വാർഷീക റിപ്പോർട്ടും, ഫിലിപ്പോസ് ചെറിയാൻ കണക്കും അവതരിപ്പിച്ചു,

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബിനു കെ. മാത്യു (ചെയർമാൻ), സാജൻ വര്ഗീസ് (സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രെഷറർ), എക്സിക്യൂട്ടീവ് വൈസ് ചെയർമാന്മാരായി അലക്സ് തോമസ്, ബ്രിഡ്ജിത് വിൻസെൻറ്റ്, ജോബി ജോർജ്, ഫിലിപ്പോസ് ചെറിയാൻ, സുധ കർത്താ, ശോശാമ്മ ചെറിയാൻ, തോമസ് പോൾ എന്നിവരെയും, സുമോദ് നെല്ലിക്കാല (ജോയ്ൻറ്റ് സെക്രട്ടറി), അലക്സ് ബാബു (ജോയ്ൻറ്റ് ട്രെഷറർ) എന്നിവരെ തിരഞ്ഞെടുത്തു

ചെയർ പേഴ്സൺസായി അഭിലാഷ് ജോൺ (ഓണം ചെയർമാൻ), രാജൻ ശാമുവേൽ (കേരളാ ഡേ ചെയർമാൻ), വിൻസെൻറ് ഇമ്മാനുവേൽ (പ്രോഗ്രാം കോഓർഡിനേറ്റർ), അരുൺ കോവാട്ട്‌ (പ്രോഗ്രാം പ്രൊഡ്യൂസർ), ജോർജ് നടവയൽ (പി ആർ ഓ), റോണി വര്ഗീസ് (അവാർഡ്), ജോർജ്കുട്ടി ലൂക്കോസ്, ജോൺ പണിക്കർ (കർഷക രക്തന), ആശ അഗസ്റ്റിൻ (വുമൺ ഫോറം ചെയർപേഴ്സൺ) സാറ ഐപ്പ്, സെലിൻ ഓലിക്കൽ (റിസപ്ഷൻ), ജോബി ജോർജ്, രാജൻ ശാമുവേൽ, ഫിലിപ്പോസ് ചെറിയാൻ, അലക്സ് തോമസ് (ഫുഡ്), ജീമോൻ ജോർജ്, സുരേഷ് നായർ (പ്രോസഷൻ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബിനു മാത്യു ഫിലഡല്ഫിയലിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമാണ്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജനറൽ സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രോഗ്രാം കോർഡിനേറ്റർ, സെയിൻറ്റ് തോമസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രെവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും ഇൻഫോർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയിട്ടുള്ള ബിനു മുതിർന്ന ഡാറ്റാ എഞ്ചിനീയർ ആയി സേവനമനുഷ്ഠിക്കുന്നു.

ജനറൽ സെക്രട്ടറി ആയി തിരങ്ങെടുക്കപെട്ട സാജൻ വറുഗീസ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ, കോട്ടയം അസോസിയേഷൻ പ്രെസിഡെന്റ്റ്‌, സെക്രട്ടറി എന്നി നിലകളിൽ പ്രെവർത്തന പാടവം തെളിയിച്ചിട്ടുണ്ട്.

ട്രെഷറായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് ഓലിക്കൽ ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ, പമ്പ അസോസിയേഷൻ പ്രെസിഡെന്റ്റ്‌, എന്നി നിലകളിൽ ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വെക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

കേരളത്തിൻറ്റെ തനതായ ഓണം, കേരളാ ഡേ ആഘോഷങ്ങളാണ് ട്രൈസ്റ്റേറ്റ് കേരള ഫോറം മുൻകൈ എടുത്തു നടത്താറുള്ളത്. ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാള തനിമയാർന്ന മുഴുവൻ ആളുകളെയും ഒന്നിച്ചൊരു കുടകീഴിൽ അണിനിരത്തിക്കൊണ്ടു ട്രൈസ്റ്റേറ്റ് കേരള ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ വൻപിച്ച ജന ശ്രദ്ധ ആകർഷിക്കാറുണ്ട്.

Leave a Comment

More News