വിമാനത്താവള അധികൃതരുടെ അനാസ്ഥ മൂന്നു വയസ്സുകാരന്റെ ജീവനെടുത്തു; മാലിന്യക്കുഴിയിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ വീണ മൂന്ന് വയസ്സുകാരന്റെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു. മാലിന്യക്കുഴി തുറന്നിട്ട അനാസ്ഥയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുമെന്ന് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ജയ്പൂരിൽ നിന്ന് കൊച്ചിയിലെത്തിയ രാജസ്ഥാൻ ദമ്പതികളുടെ മകന്‍ മൂന്നു വയസ്സുകാരന്‍ റിതാൻ ജാജു മാലിന്യക്കുഴിയില്‍ വീണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ സംഭവം നടക്കുമ്പോള്‍ മാതാപിതാക്കൾ അടുത്തുള്ള ഒരു കഫേയിൽ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു എന്നു പറയുന്നു. ആ സമയത്ത് മൂത്ത കുട്ടിയോടൊപ്പം പുറത്ത് കളിച്ചുകൊണ്ടിരുന്ന റിതാന്‍ ജാജു മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീണു എന്ന് പോലീസ് പറഞ്ഞു.

കുട്ടി നാലടി താഴ്ചയുള്ള കുഴിയിൽ ഏകദേശം 10 മിനിറ്റോളം കിടന്നതിനു ശേഷമാണ് മാതാപിതാക്കൾ അപകട വിവരം അറിയുന്നത്. കുട്ടിയെ കാണാതായപ്പോഴാണ് ബന്ധുക്കൾ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഒടുവിൽ, വിമാനത്താവള അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണതായി മനസ്സിലായത്.

അപ്പോഴേക്കും വളരെ വൈകി. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നത് പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത പ്രദേശത്താണെന്ന് സിയാല്‍ അധികൃതര്‍ പറയുന്നു.

Leave a Comment

More News