ഹൂസ്റ്റൺ/മുവാറ്റുപുഴ :അമേരിക്കൻ മലയാളിയായ ശ്രീ. എ.സി.ജോർജിനെ ജന്മനാടായ മുവാറ്റുപുഴ,പൈങ്ങോട്ടൂർ സെൻഡ് ജോസഫ്‌സ് ഹയർ സെക്കണ്ടറി സ്കൂൾ ജൂബിലിആഘോഷച്ചടങ്ങിനിടെ പ്രശംസ ഫലകവും പൊന്നാടയും നൽകി ആദരിച്ചു. 1975 മുതൽ അമേരിക്കയിൽ അതിവസിക്കുന്ന ഒരു മുതിർന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും, വിവിധ സംഘടനകളുടെ ആദ്യകാല പ്രവർത്തകനും,മാധ്യമപ്രവർത്തകനുംഅതിഥികളെ പരിചയപ്പെടുത്തി. സ്കൂൾ മാനേജർ റവ. സിസ്റ്റർ മെർലിൻ ആമുഖപ്രസംഗം നടത്തി. റവ. സിസ്റ്റർ ദീപ്തി റോസ്, റവ. മോൻഷിഞോർ പയസ് മലേകണ്ടം, റവ.ഫാദർ ജെയിംസ് വരാരപ്പിള്ളി, സിനിസ്റ്റാർ അഞ്ജു അബ്രാഹം, റവ.സിസ്റ്റർ ജോവിയറ്റ്, റവ. സിസ്റ്റർ ലിറ്റി, റാണി ജോർജ്, ആനീസ് ഫ്രാൻസിസ്, ജിജു സിജു, സണ്ണി കാഞ്ഞിരത്തുങ്കൽ, പി. സി. ഗീത, കെ.ബി.സജീവ്, ഷിബിമോൾ ജോസഫ്, റവ.സിസ്റ്റർ ജീനു ജോർജ്, ഗ്ലെൻ പേഴ്സി, അനിൽകുമാർ കല്ലട, സ്വപ്ന സുമേഷ്, ജെ.വി.ആടുകുഴിയിൽ, സിനിമോൾ ജോസ്, എം വി.മോളി, റവ സിസ്റ്റർ ജോവിയറ്റ്, റവ:സിസ്റ്റർ ജ്യോതിസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.ഇത്രയും ബ്രഹർത്തും വൈവിധ്യമേറിയ ജൂബിലി ആഘോഷങ്ങൾക്കിടെ ആ സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥിയായ എ.സി. ജോർജിന്, അദ്ദേഹത്തിൻറെ നാലു പുസ്തകങ്ങളുടെ വിവരണവും പ്രകാശനവും ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. അമേരിക്കയിൽ നിന്ന് എത്തിയ, ഡോക്ടർ ജോസഫ് പുന്നോലിക്ക്, "ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ എന്ന ഗ്രന്ഥം സ്കൂൾ പ്രിൻസിപ്പൽ റവ സിസ്റ്റർ സിജി ജോർജ് നൽകിക്കൊണ്ട് ലേഖനസമാഹാരത്തിന്റെ പ്രകാശനം പ്രത്യേകമായി നിർവഹിച്ചു.
എ.സി.ജോർജ് നാട്ടിൽ, ഇന്ത്യയിൽ ആയിരുന്നപ്പോഴും വിവിധ പ്രസിദ്ധീകരണങ്ങളിൽ എഴുതുമായിരുന്നു. ഇന്ത്യൻ റെയിൽവേ ജീവനക്കാരനും,റെയിൽവേ മസ്ദൂർ യൂണിയൻ സെക്രട്ടറിയുമായിരുന്ന എ.സി.ജോർജ് 1975ൽ അമേരിക്കയിലേക്ക് കുടിയേറി. 36 വർഷം ന്യുയോർക്കിൽ ജോലി ചെയ്ത് റിട്ടയർമെൻറ് ആയതിനുശേഷം 15 വർഷമായി ഹ്യൂസ്റ്റനിൽ താമസിക്കുന്നു.ഇപ്പോഴും ഭാഷാ സാഹിത്യ രംഗങ്ങളിൽ അദ്ദേഹത്തിൻറെ സജീവസാന്നിധ്യമുണ്ട്. ഫ്രീലാൻസ് റിപ്പോർട്ടിംഗ്, വിവിധ വിഷയങ്ങളിലുള്ള ഈടുറ്റ
ലേഖനങ്ങൾ, അവതാരികകൾ, മുഖം നോക്കാതെയുള്ള നിരൂപണങ്ങൾ വിമർശനങ്ങൾ, നർമ്മകവിതകൾ, നർമ്മലേഖനങ്ങൾ, ചെറുകഥകൾ,പുസ്തകപരിചയം, അവലോകനങ്ങൾ, ആസ്വാദനങ്ങൾ രാഷ്ട്രീയ അവലോകനങ്ങൾ, സാമൂഹ്യ സാംസ്കാരിക സാഹിത്യ മത രംഗങ്ങളിലെ അപക്വമായതും, തെറ്റായ പ്രവണതകളെയും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള,നിർഭയമായ രചനകളും അദ്ദേഹത്തിൻറെ എഴുത്തിലെ പ്രത്യേകതകളാണ്.
ന്യൂയോർക്ക് സ്റ്റേറ്റ് എംപയർ കോളേജിൽ, കേരളത്തിൽ നിന്ന് മലയാളം മുഖ്യവിഷയമായി എടുത്ത് ബിരുദം നേടിയവരുടെ ഡിഗ്രി ഇവാലുവേറ്റ് ചെയ്ത് ക്രെഡിറ്റ് നൽകുന്ന മുഖ്യ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
ശ്രീ ജോർജിൻറെ മിക്ക രചനകളിലും മലയാള മണ്ണിൻറെ ഗൃഹാതുരചിന്തകളും, ഹൃദയത്തുടിപ്പുകളും, മണ്ണിൻറെ ഗന്ധവും സമജ്ഞസമായി സമ്മേളിക്കുന്നതോടൊപ്പം തന്നെ എല്ലായിടത്തും എന്നപോലെ നാട്ടിലും കാലികമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതുമായി കാണാം. അമേരിക്കൻ മലയാളി ജീവിതങ്ങളെ, ചുറ്റുപാടുകളെ, കാഴ്ചപ്പാടുകളെ ആധാരമാക്കി അദ്ദേഹത്തിൻറെ തൂലികയിൽ നിന്ന് അനേകം രചനകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.


