വഖഫ് ബില്ല്: വെൽഫെയർ പാർട്ടി പ്രതിഷേധം

വഖഫ് ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് ബില്ല് കത്തിക്കുന്നു

മലപ്പുറം: മുസ്ലിം സമൂഹത്തെ പൗരാവകാശങ്ങളിൽ നിന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ നിന്നും പുറന്തള്ളുന്ന സംഘ്പരിവാർ വംശഹത്യാ പദ്ധതിയാണ് വഖ്ഫ് ബില്ലെന്നും നീതിബോധമുള്ള ഒരാൾക്കും ഈ നിയമം അംഗീകരിച്ചു തരാനാവില്ലെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് സഫീർഷ. ജെപിസിയെ നോക്കുകുത്തിയാക്കി ചുട്ടെടുത്ത വഖഫ് ബില്ല് കത്തിച്ചുകൊണ്ട് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, മണ്ഡലം സെക്രട്ടറി മഹ്ബൂബുറഹ്‌മാൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ റഫ്ഹത്ത് കെപി, പിപി മുഹമ്മദ്, അബ്ദുസ്സമദ് തൂമ്പത്ത്, മുനിസിപ്പൽ കമ്മിറ്റിയംഗങ്ങളായ എ സൈനുദ്ദീൻ, പി റഷീദ് മാസ്റ്റർ, ഇർഫാൻ എൻകെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

More News