കിഡ്‌നി മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയക്ക് ധനസമാഹരണം നടത്തുന്നു

എടത്വ: മുട്ടാർ പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശയും ചേർന്ന് കൊല്ലംമാലിൽ പ്രിൻസ് തോമസി (34) ന്റെ കിഡ്നിമാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി കൈ കോർക്കുന്നു. ഫെബ്രുവരി 16-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ 5 മണിക്കൂർ കൊണ്ട് 12 ലക്ഷം രൂപ സമാഹരിക്കുക എന്നുള്ളതാണ് ലക്ഷ്യം. ഈ ഉദ്യമം വിജയിപ്പിച്ച് പ്രിൻസ് തോമസിനെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ നല്ലവരായ എല്ലാവരുടെയും സഹകരണ സഹായം അഭ്യർത്ഥിക്കുന്നതായി പ്രത്യാശ ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി, ജനറൽ കൺവീനർ ജോസ് മാമൂട്ടിൽ, പ്രസിഡന്റ് സുരമ കെ, വൈസ് പ്രസിഡന്റ് മെർലിൻ ബൈജു എന്നിവർ അറിയിച്ചു.

ടോണി പുളിക്കൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ, ലിപി മോൾ വർഗീസ്, മെമ്പർമാര്‍, ആന്റണി കെ, ലതീഷ് കുമാർ, ഷിലി അലക്സ്, ഡോളി സ്കറിയ, ശശികല സുനിൽ, റിനേഷ് ബാബു, മേഖലാ കൺവീനർമാര്‍, കെ പി കുഞ്ഞുമോൻ, ബോബൻ ജോസ് , വാർഡ്തല കൺവീനർമാര്‍, ജോയിന്റ് കൺവീനർമാർ എന്നിവർ നേതൃത്വം നല്‍കും.

Leave a Comment

More News