സംസ്ഥാന തദ്ദേശീയ ദിനാഘോഷം: മികച്ച പ്രദർശന സ്റ്റാളിനുള്ള അവാർഡ് അടിമാലി ഗ്രാമപഞ്ചായത്തിന്

തൃശൂര്‍: തൃശൂരിൽ നടന്ന സംസ്ഥാന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പ്രദർശന സ്റ്റാളിനുള്ള ഒന്നാം സ്ഥാനം അടിമാലി ഗ്രാമപഞ്ചായത്ത് നേടി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിൽ നിന്ന് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, ഭരണസമിതി അംഗങ്ങൾ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

അടിമാലി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിവിധ വിനോദസഞ്ചാര മേഖലകളുടെ ചിത്രങ്ങളും കാർഷിക വിപണിയുമാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിരുന്നത്.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

 

Leave a Comment

More News