നക്ഷത്ര ഫലം (02-04-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. കലാരംഗത്ത് നിങ്ങളിന്ന് ശോഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിഷ്പ്രഭമാക്കും. പ്രിയപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. വിദ്യാർഥികൾ പഠിത്തത്തിൽ ഇന്ന് മികവ് കാണിക്കും.

കന്നി: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായി പ്രശ്‌നമുണ്ടാകാൻ സാധ്യത. കോപം നിയന്ത്രിക്കുക. ധ്യാനം ശീലിക്കുന്നത് ഗുണം ചെയ്യും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക.

തുലാം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസില്‍ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. അത് നിങ്ങളെ മാനസികമായി തളര്‍ത്തും. ക്ഷമയോടെ ഇന്നത്തെ ദിവസം നിങ്ങള്‍ കഴിച്ച് കൂട്ടണം.

വൃശ്ചികം: വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങളിലൂടെയും ധ്യാനത്തിലൂടെയും ആത്‌മീയ സംതൃപ്‌തി ലഭിക്കും. ജോലിയിൽ മികവ് കാണിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബിസിനസിലെ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാകും.

ധനു: പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്രയ്‌ക്ക് സാധ്യത. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.

മകരം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.

കുംഭം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. വിദ്യാർഥികള്‍ പഠനകാര്യങ്ങളില്‍ ഇന്ന് വളരെയേറെ മികവ് പ്രകടിപ്പിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വസ്‌തുവോ സ്വത്തോ സംബന്ധിച്ച ഇടപാടുകളില്‍ വളരെ ജാഗ്രത പുലര്‍ത്തുക.

മീനം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരമൊരുങ്ങും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം യാത്ര പോകാന്‍ സാധ്യത. സാമ്പത്തിക നേട്ടം നിങ്ങളെ തേടിയെത്തും.

മേടം: മേടരാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജോലിസ്ഥലത്ത് ഇന്ന് പ്രോജക്‌ടോ അല്ലെങ്കിൽ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴുള്ള ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. ജോലി സ്ഥലത്ത് അഭിനന്ദിക്കപ്പെടും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.

ഇടവം: നിങ്ങളിന്ന് ആത്മീയമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടും. കുടുംബവുമായി യാത്ര പോകാൻ സാധ്യത. ഇന്ന് നിങ്ങളുടെ ശാരീരിക നില തൃപ്‌തികരമായിരിക്കും. വിജയിക്കുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളെ നിങ്ങളുടെ ജോലികള്‍ തീര്‍ക്കുന്നതിനായി ഇന്ന് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും.

മിഥുനം: അപ്രധാനമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങളെ അലട്ടും. ബിസിനസ്‌പരമായി നിങ്ങൾക്ക് പല വഴിക്ക് നിന്നും ഇന്ന് കുറച്ച് പണം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യനില നന്നായിരിക്കില്ല. നിങ്ങളുടെ കോപം നിയന്ത്രിക്കുക. ധ്യാനം പരിശീലിക്കുക.

കര്‍ക്കടകം: ഓഫിസിൽ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. ധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ട്രെക്കിങും അതുപോലുള്ള സാഹസിക വിനോദങ്ങളിലും ഏര്‍പ്പെടാന്‍ അവസരമൊരുങ്ങും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കണം.

Leave a Comment

More News