റവ. എബ്രഹാം വി. സാംസൺ, റവ.റോബിൻ വർഗീസ് എന്നീ വൈദികർക്ക് ഡാളസില്‍ ഊഷ്മള വരവേൽപ്പ്

ഡാളസ്: മാർത്തോമ്മ സഭയുടെ ക്രമീകരണപ്രകാരം അടുത്ത മൂന്ന് വർഷത്തേക്ക് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ. എബ്രഹാം വി. സാംസൺ, പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ ഇടവക വികാരിയായി നിയമിതനായ റവ. റോബിൻ വർഗീസ് എന്നീ വൈദികർക്കും അവരുടെ കുടുംബത്തിനും ഡാളസ് ഡി എഫ് ഡബ്ല്യൂ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

ഡാളസ് ക്രോസ്‌വേ മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം കുരുവിള, ഡാളസിലെ വിവിധ മാർത്തോമ്മ ഇടവകളിലെ ആത്മായ നേതാക്കളായ പി.ടി മാത്യു, അറ്റോർണി ലാൽ വർഗീസ്, ഈശോ മാളിയേക്കല്‍, സിസിൽ ചെറിയാൻ, നിതിൻ തൈമുറിയിൽ, ഫിലിപ്പ് മാത്യു, ഡോ. സാം ജോയ്, മനോജ്‌ വർഗീസ്, ജേക്കബ് ജോർജ്, മാത്യു ജോർജ്, സജി ജോർജ്, തോമസ് കെ.ജോർജ്, ആഡം മാത്യു, ഷിബു തോമസ് പുല്ലംപള്ളിൽ, എലീസ ആൻഡ്രൂസ്, ജിനു എന്നിവരുടെ നേതൃത്വത്തിൽ അനേക സഭാ പ്രതിനിധികൾ വൈദികരെ സ്വീകരിക്കുവാൻ എയർപോർട്ടിൽ എത്തിയിരുന്നു.

Leave a Comment

More News