നക്ഷത്ര ഫലം (മെയ് 12, 2025 തിങ്കള്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. പഴയ സഹപ്രവർത്തകരെ കണ്ടുമുട്ടുകയും അവര്‍ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യും. വളരെ സന്തോഷകരമായ ദിവസമാണ് ഇന്ന്. വീട്ടിൽ അതിഥികള്‍ എത്താൻ സാധ്യതയുണ്ട്. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാകും. അത് മനസിന് ഏറെ സന്തോഷം പകരും.

കന്നി: ബിസിനസിൽ നേട്ടമുള്ള ദിവസമാണ് ഇന്ന്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാൻ ശ്രമിക്കുക. അമിതമായ സാമ്പത്തിക ചെലവുകള്‍ ഓർത്ത് ദുഃഖിക്കാതിരിക്കുക. യാത്രകള്‍ ചെയ്യാൻ സാധ്യതകള്‍ കാണുന്നു.

തുലാം: നാടകീയമായ ദിവസമാണ് ഇന്ന്. സമർപ്പണ ബോധത്തോടുകൂടി ജോലിചെയ്യാൻ സാധിക്കും. ആശയം മറ്റുള്ളവരുമായി പങ്കുവയ്‌ക്കാൻ സാധിക്കും. വ്യവസായിക കാര്യങ്ങളിൽ നേട്ടം സംഭവിക്കും. സന്തോഷമുള്ള ദിവസമാണ് ഇന്ന്.

വൃശ്ചികം: ബന്ധങ്ങളാണ്‌ ജീവിതത്തിൽ ഏറ്റവും പ്രധാനം. നിങ്ങളോട് അടുപ്പമുള്ളവരെ എങ്ങനെ പരിഗണിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്‌. തെറ്റിധാരണകളുണ്ടെങ്കിൽ അത് തിരുത്താൻ ശ്രമിക്കണം. മറ്റുള്ളവരുമായി വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് മാനസിക വിഷമം ഉണ്ടാക്കും.

ധനു: കുട്ടിക്കാല അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കും. വിനോദയാത്രകള്‍ പോകാൻ സാധ്യതകള്‍ കാണുന്നു. പഴയ സ്നേഹിതനെ കണ്ടുമുട്ടിയേക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം ലഭിച്ചേക്കാം. വ്യക്തിപരമായ നഷ്‌ടങ്ങള്‍ മറന്ന് സന്തോഷവാനായിരിക്കും.

മകരം: ജോലി സ്ഥലത്ത് അംഗീകരിക്കപ്പെടും. മറ്റുള്ളവരുടെ പിന്തുണ ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ ആ ചിന്ത മാറ്റി വയ്‌ക്കുക. അതിനു പറ്റിയ സമയമല്ല ഇന്ന്. കൂടുതൽ ജാഗ്രത പാലിക്കാനുള്ള ഒരു ദിവസമാണിത്. നിങ്ങളുടെ വികാരങ്ങൾ ഇന്ന് നിങ്ങളുടെ മനസിനെ തളര്‍ത്തിയേക്കാം. അത് തീരുമാനമെടുക്കാനുള്ള കഴിവ് ഇല്ലാതാക്കും. അതിനാൽ ഇന്ന് പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക.

കുംഭം: വീട്ടിൽ സമാധാന അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് കഠിനമായ പരിശ്രമം വേണ്ടിവരും. ഇതുകൂടാതെ ചില കുടുംബ പ്രശ്‌നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ മോശം മാനസികാവസ്ഥയും നാവും പ്രശ്‌നങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം. മറ്റുള്ളവരുമായുള്ള സംഭാഷണത്തില്‍ സംയമനം പാലിക്കുക.

മീനം: നിങ്ങള്‍ അതീവ ശ്രദ്ധാലുക്കളാകേണ്ട ദിവസമാണിന്ന്. മറ്റുള്ളവര്‍ നിങ്ങളെ കുറിച്ച് മോശം പറഞ്ഞേക്കാം. എന്നാല്‍ നിങ്ങള്‍ ഇന്ന് സംയമനം പാലിക്കണം. മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാതെ ജോലിയില്‍ വ്യാപൃതരാകുക.

മേടം: ഇന്ന് നിങ്ങൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. അതിനാൽ ശാന്തതയോടും ജാഗ്രതയോടും കൂടെ അതിനെ കടന്നുപോകാൻ അനുവദിക്കുക. മറ്റുള്ളവരുമായുള്ള ഇടപെടല്‍ നിങ്ങളെ വിഷമിപ്പിച്ചേക്കാം. അതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യവും മറ്റ് നിർണായക കാര്യങ്ങളും നിങ്ങളെ ആകുലരാക്കിയേക്കാം. ജലാശയങ്ങൾ നിങ്ങൾക്ക് അപകടകരമായേക്കാം.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് നല്ലൊരു ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ മറ്റുള്ളവര്‍ക്ക് പ്രചേദനമാകും. സാഹിത്യത്തോടുള്ള നിങ്ങളുടെ താത്‌പര്യം വര്‍ധിക്കും. അമ്മയുമായുള്ള സംസാരം നിങ്ങള്‍ക്ക് മാനസിക സന്തോഷം പ്രദാനം ചെയ്യും. നല്ല ഭക്ഷണം കഴിക്കാനും ഉല്ലാസ യാത്രയ്‌ക്കുമുള്ള സാധ്യതയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും സാമ്പത്തിക-കുടുംബപരമായ കാര്യങ്ങൾ പരിശോധിക്കാനും സമയമായിരിക്കുന്നു.

മിഥുനം: ഇന്ന് ജനങ്ങള്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയും അത് നിങ്ങളെ പ്രകോപിതനാക്കുകയും ചെയ്യും. എന്നിരുന്നാലും ഓരോ ആവശ്യവും സാധിച്ച് കൊടുക്കുന്നതിന് നിങ്ങള്‍ സ്വയം ഇച്ഛാശക്തിയും വഴിയും കണ്ടെത്തുക. ജനങ്ങള്‍ നിങ്ങളുടെ നൂതന ആശയങ്ങളേയും പ്രതിഭയേയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് സാധാരണ ഒരു ദിവസമായിരിക്കും. മാറ്റങ്ങളെല്ലാം അതിന്‍റേതായ വഴിക്ക് പോകും. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ സൗമ്യതയും ശാന്തതയും പുലർത്തുക. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് നിങ്ങളുടെ ജോലി എളുപ്പമാകും. ഇന്നത്തെ ദിനം സന്തോഷകരമാക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുകയോ ഒരു യാത്ര നടത്തുകയോ ചെയ്യാം.

Leave a Comment

More News