മാതൃദിനം മംഗളദിനമായി ഹ്യൂസ്റ്റനിൽ

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ മാതൃദിനം ആഘോഷമായി കൊണ്ടാടി.

സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോന ദൈവാലയത്തിൽ നടന്ന ചടങ്ങിൽ എല്ലാ അമ്മമാരെയും സമുചിതമായി ആദരിച്ചു. റവ.ഫാ. ഏബ്രഹാം മുത്തോലത്ത്, റവ.ഫാ. ജോഷി വലിയവീട്ടിൽ, റവ.ഫാ.ബിപി തറയിൽ എന്നിവർ എല്ലാ അമ്മമാർക്കും വേണ്ടി പ്രാർത്ഥിക്കുകയും പാരിതോഷികങ്ങൾ നൽകുകയും ചെയ്തു.

പാരിഷ് എക് സിക്യൂട്ടീവ് അംഗങ്ങളായ ജയിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയാൻകലയിൽ, ജോപ്പൻ പൂവപ്പാടത്ത്,സിസ്റ്റർ.റെജി എസ്. ജെ.സി, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ. ബിബി തെക്കനാട്ട്.എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a Comment

More News