കണ്ണൂർ: ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ ഭര്‍ത്താവിന് ദാരുണാന്ത്യം. കണ്ണൂർ തായത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച തായത്തെരുവിലെ സിയാദിന്റെ വാടക വീട്ടിലാണ് സംഭവം നടന്നത്.
ഓട്ടോറിക്ഷാ ഡ്രൈവറായ സിയാദിന് രണ്ടു കുട്ടികളുണ്ട്. സിയാദും ഭാര്യയും തമ്മില്‍ നടന്ന ചെറിയൊരു തർക്കത്തെ തുടർന്ന് സിയാദ് കഴുത്തിൽ ഒരു കയറു കൊണ്ട് കുരുക്കിട്ട് സ്റ്റൂളിൽ കയറി നിന്ന് ഫാനില്‍ കയര്‍ കെട്ടാന്‍ ശ്രമിക്കവേ കയര്‍ പൊട്ടിയതാണെന്ന് പറയുന്നു. ഭാര്യയും അയൽക്കാരും ശ്രമിച്ചിട്ടും സിയാദിനെ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായി പ്രഖ്യാപിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്ത് ശനിയാഴ്ച സംസ്കരിച്ചു. ചിറക്കൽ പോലീസ് കേസെടുത്ത് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു.
