കലയിലും പഠനത്തിലും മികവുമായി അളകനന്ദ

എടത്വ: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം കൈവരിച്ച അളക നന്ദയ്ക്ക് കലയിലും പഠനത്തിലും പത്തര മാറ്റ്. എടത്വയിലെ വ്യാപാരി വ്യവസായി സമിതി നേതാവും രാധാ ജ്വല്ലറി ഉടമയുമായ ആനപ്രമ്പാൽ കക്കാടംപള്ളി വീട്ടിൽ നന്ദനത്തിൽ കെ.ആർ ഗോപകുമാറിന്റെയും സരിതയുടെയും മകളാണ്. ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്നാണ് അളകനന്ദയുടെ അഗ്രഹം.

പഠനത്തോടൊപ്പം കലയും ജീവിതത്തിന്റെ ഭാഗമാക്കിയ അളകനന്ദ നല്ലൊരു നർത്തകി കൂടിയാണ്. ചെറുപ്പം മുതൽ ഭാരത നാട്യവും, കുച്ചിപ്പുടിയും, മോഹിനിയാട്ടവും അഭ്യാസിച്ചുവരുന്ന അളകനന്ദ, കലരംഗവുമായി ബന്ധപ്പെട്ടു നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ബി. കോം വിദ്യാർത്ഥി കെ ജി നന്ദഗോപൻ സഹോദരനാണ്. എടത്വ ജോർജിയൻ സ്കൂള്‍ ഹെഡ് ഗേൾ ആണ്.

Leave a Comment

More News