ന്യൂഡൽഹി: എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ എസ്എഫ്‌ഐഒ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സിഎംആർഎല്ലിനെതിരെ തുടർനടപടി സ്വീകരിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഹർജി തീർപ്പാക്കുന്നത് വരെ നടപടിയെടുക്കരുതെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ് ഉത്തരവിട്ടു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി കണ്ടെത്തലുകളുമായി മുന്നോട്ട് പോകാതിരിക്കുന്നതാണ് നീതിന്യായ വ്യവസ്ഥയുടെ ഉത്തമ താൽപ്പര്യമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം തുടർന്നാലും വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കില്ലെന്ന് 2024 ഏപ്രിലിൽ എസ്‌എഫ്‌ഐഒ വാമൊഴിയായി നൽകിയ ഉറപ്പിനെക്കുറിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, എസ്‌എഫ്‌ഐഒ ഇത് അവഗണിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
അതേ സമയം എസ് എഫ് ഐ ഒയും വകുപ്പും തമ്മില്‍ ആശയ വിനിമയത്തില്‍ ഉണ്ടായ കുറവ് കാരണമാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയതതെന്നും ഇത് മനപ്പൂര്‍വ്വം ഉണ്ടായതല്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജറല്‍ ചേതന്‍ ശര്‍മ അറിയിച്ചതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇത് അലഷ്യമായി സംഭവിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതായാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സിഎം ആര്‍ എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സി എം ആര്‍ എല്ലിനും വീണ വിജയനുമെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം നല്‍കിയിരുന്നു. ഗുരുതര കണ്ടെത്തലുകളാണ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. വീണ വിജയന്‍ തട്ടിപ്പില്‍ പ്രധാന പങ്കുവഹിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നും പ്രവര്‍ത്തിക്കാത്ത സ്ഥാപനത്തിനാണ് സി എം ആര്‍ എല്‍ പണം നല്‍കിയതെന്നും കുറ്റപത്രത്തിലുണ്ട്. എക്‌സാലോജികിന് സി എം ആര്‍ എല്‍ പ്രതിമാസം മൂന്ന് ലക്ഷം രൂപയും വീണയ്ക്ക് അഞ്ചു ലക്ഷം നല്‍കിയിട്ടുണ്ടെന്നുമാണ് എസ് എഫ് ഐ ഒയുടെ കണ്ടെത്തല്‍.
അതേസമയം, തെറ്റായ ആശയവിനിമയം മൂലമുണ്ടായ പിശകാണിതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ്മ വ്യാഴാഴ്ചത്തെ ഉത്തരവിൽ വാദിച്ചു.
