കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇറാൻ സൈന്യം ഏകദേശം 400 ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇറാന്റെ മിസൈൽ ലോഞ്ചറുകളിൽ മൂന്നിലൊന്ന് നശിപ്പിച്ചതായി ടെൽ അവീവിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇരുവശത്തുനിന്നും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നുമുണ്ട്. ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ വലിയ വിജയങ്ങൾ നേടിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇസ്രായേലിന്റെ ദീർഘദൂര മിസൈൽ ഇന്റർസെപ്റ്ററുകളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അത് ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളുടെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്.
ഇസ്രായേലും ഇറാനും തമ്മിൽ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിനുശേഷം ഇറാൻ സൈന്യം ഏകദേശം 400 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഇറാന്റെ മൂന്നിലൊന്ന് മിസൈൽ ലോഞ്ചറുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ടെൽ അവീവിലെ ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും, ഇറാന്റെ മിസൈൽ ശേഖരത്തിന്റെ പകുതിയിലധികവും അവരുടെ കൈവശം കേടുകൂടാതെയിരിക്കുകയാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ സിസ്റ്റങ്ങൾ, അമേരിക്ക നൽകിയ പാട്രിയറ്റ്സ്, താഡ് ബാറ്ററികൾ എന്നിവ ഉൾപ്പെടുന്ന ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനം പരിപാലിക്കുന്നതിനുള്ള ചെലവ് താങ്ങാനാവതെ ഇസ്രായേല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇറാനിയൻ മിസൈൽ ആക്രമണങ്ങൾ ദിവസേന തുടരുന്നതിനാൽ, ഇസ്രായേലി വ്യോമ പ്രതിരോധ ശേഖരം ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. ഇറാൻ ആക്രമണങ്ങളുടെ സ്ഥിരത തുടർന്നാൽ, അമേരിക്കയുടെ സഹായമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ല. അടിയന്തര വിതരണങ്ങളോ നേരിട്ടുള്ള ഇടപെടലോ ഇല്ലാതെ 10-12 ദിവസത്തേക്ക് മാത്രമെ ഇസ്രായേലിന് മിസൈൽ പ്രതിരോധം നിലനിർത്താൻ കഴിയൂ എന്ന് യുഎസും ഇസ്രായേലി ഇന്റലിജൻസും പരിചയമുള്ള ഒരു സ്രോതസ്സ് മാധ്യമങ്ങലോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി, ഇറാനിയൻ മിസൈലുകൾ ഇസ്രായേലി പ്രതിരോധനിരയിൽ നിന്ന് ഒഴിഞ്ഞുമാറി ടെൽ അവീവിലെ ഐഡിഎഫ് ആസ്ഥാനത്തിന് സമീപം പതിച്ചു. ഞായറാഴ്ച നേരിട്ടുള്ള ആക്രമണത്തിൽ ഹൈഫയ്ക്ക് സമീപമുള്ള ഒരു പ്രധാന എണ്ണശുദ്ധീകരണശാല അടച്ചുപൂട്ടേണ്ടി വന്നു. ചൊവ്വാഴ്ച രാവിലെ, സ്ഥിരീകരിച്ച സോഷ്യൽ മീഡിയ വീഡിയോകളിൽ ടെൽ അവീവിന് വടക്കുള്ള ഒരു ഇസ്രായേലി ഇന്റലിജൻസ് കോമ്പൗണ്ടിന് സമീപം നിരവധി ഇറാനിയൻ മിസൈൽ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ, 24 പേർ മരിച്ചതായും 600 ലധികം പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ സർക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
