യുദ്ധക്കെടുതികളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ജൂലൈ മാസത്തിലെ മീറ്റിംഗ്

ഹൂസ്റ്റണ്‍: ഒരു സാധാരണ മധ്യ വേനല്‍ക്കാലം. ചൂടും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ. അതേ, ഇത് ഒരുപോലെ ഹ്യൂസ്റ്റന്റെ അനുഗ്രഹവും ശാപവും തന്നെ. ഒരു വാക്കില്‍ ഇതിനെപ്പറ്റി പറയുകയാണെങ്കില്‍ ഹുമിഡിറ്റി ഒരു ശാപമാണ്. കാരണം നിരവധി പേരെ ഈ നഗരത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ ഹുമിഡിറ്റി നിര്‍ബന്ധിതരാക്കുന്നു. വില്യം ഷേക്‌സ്പിയറിന്റെ ഒരു ‘മിഡ് സമ്മര്‍ ലൈറ്റ്‌സ് ഡ്രീം’ എന്ന പേര് സൂചിപ്പിക്കുന്ന പോലെ ‘ഒരു മധ്യ വേനല്‍ക്കാല രാത്രി സ്വപ്നം’. എന്നാല്‍ മലയാളികള്‍ തങ്ങളുടെ പരമ്പരാഗത കാലാവസ്ഥാ വ്യതിയാനങ്ങള്‍ ബാക്ക് യാര്‍ഡ് പച്ചക്കറി തോട്ടങ്ങളുടെ നടുവില്‍ കയ്പ്പന്‍ പാവയ്ക്കയ്ക്കും പടവലങ്ങയ്ക്കുമൊപ്പം ആസ്വദിക്കുന്നവരാണ്.

ഈ സാഹചര്യത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി ജൂലൈ മാസ യോഗത്തിനായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ് ആന്റ് ഇന്ത്യന്‍ ക്വസിനില്‍ ഒത്തുകൂടി.

പ്രസിഡന്റ് ചെറിയന്‍ മഠത്തിലേത്ത് അംഗങ്ങളെയെല്ലാം ഹൃദ്യമായി സ്വാഗതം ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റൈറ്റേഴ്‌സ് ഫോറത്തിന്റെ അടുത്ത പുസ്തകത്തിന്റെ എഡിറ്റോറിയല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നതായി പബ്ലീഷിംഗ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. ട്രഷറര്‍ മാത്യു മത്തായിയും തന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജോണ്‍ മാത്യു മോഡറേറ്ററായ സാഹിത്യ ചര്‍ച്ചയില്‍, ലോകം ഭീതിയോടെ വീക്ഷിച്ച യുദ്ധക്കെടുതികളെപ്പറ്റിയുള്ള ഒരു സമഗ്ര ചിത്രം എ.സി ജോര്‍ജ് നല്‍കി. ലോക യുദ്ധങ്ങളുടെയും പ്രദേശിക യുദ്ധങ്ങളുടെയും ദുരന്ത സാഹചര്യങ്ങളിലൂടെ കടന്നുപോയ അദ്ദേഹം, എല്ലായിടത്തും പൊതുജനം വളരെയധികം കഷ്ടനഷ്ടങ്ങള്‍ സഹിച്ചതായി പറഞ്ഞു. യുദ്ധങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ നേട്ടങ്ങള്‍ക്കും അധികാരമുറപ്പിക്കുന്നതിനും വെട്ടിപ്പിടിക്കുന്നതിനുമൊക്കെയായി ട്രംപ് കാര്‍ഡ് ഇറക്കിക്കളിച്ചതിന്റെ അപലപനീയമായ ചരിത്രം നമ്മുടെ മുന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എഴുത്തുകാരാകട്ടെ അവരവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ തല്‍പരരുമായിരുന്നു. തന്റെ അയല്‍പക്കത്തുള്ള ഒരു സുഹൃത്ത് യുദ്ധങ്ങളെ ഒരു സ്‌പോര്‍ട്‌സ് ഇവന്റ് എന്ന ലാഘവത്തോടെ ബാര്‍ബിക്യു പാര്‍ട്ടി നടത്തി ആഘോഷിക്കുന്ന ആളാണെന്ന് എ.സി ജോര്‍ജ് പറഞ്ഞു.

ചര്‍ച്ചയില്‍ നിരവധി അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. മലയാളികള്‍ അല്ലെങ്കില്‍ തെക്കേ ഇന്ത്യക്കാരായുള്ളവര്‍ യഥാര്‍ത്ഥ യുദ്ധങ്ങള്‍ നേരിട്ടിട്ടില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, വ്യത്യസ്ത യുദ്ധങ്ങളില്‍ നിന്ന് നമ്മുടെ പഴയ തലമുറ നേട്ടമുണ്ടാക്കി. അത് മാനവ ചരിത്രത്തിലെ സാങ്കേതികമായ നേട്ടമാണ്. അതിലൂടെ വിവിധ മേഖലകളിലെ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചു. അംഗങ്ങലെല്ലാം ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. 1950-കളുടെ തുടക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാന കരാറും ‘പഞ്ചശീല തത്വ’വും ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ ചര്‍ച്ചയ്ക്ക് വിഷയീഭവിച്ചു.

അറ്റോര്‍ണി ഇന്നസെന്റ്, സുരേന്ദ്രന്‍ നായര്‍, ഷാജി പാംസ്, പീറ്റര്‍ ജി പൗലോസ്, തോമസ് ഒലിയാംകുന്ന്, കുര്യന്‍ മ്യാലില്‍, ഡോ. ജോസഫ് പൊന്നോലി എന്നിവരുടെ വിലയേറിയ ആഭിപ്രായ പ്രടകനങ്ങളെ റൈറ്റേഴ്‌സ് ഫോറം അഭിനന്ദിച്ചു. പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. തോമസ് ഏലിയാസ്, ഡോ. ഗ്രേസി ഏലിയാസ് എന്നിവര്‍ പ്രത്യേക അതിഥികളായി യോഗത്തില്‍ പങ്കെടുത്തു. അവരുടെ ആത്മകഥയായ “From God’s Own Country to the Land of Milk and Honey” തദവസരത്തില്‍ പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത്, ഡോ. തോമസ് ഏലിയാസില്‍ നിന്ന് ഒരു കോപ്പി ഏറ്റുവാങ്ങിക്കൊണ്ട് പ്രകാശനം ചെയ്തു. ഗ്രന്ഥകാരന്‍ സംസാരിക്കുകയും ചെയ്തു.

പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരനായ ചെറിയാന്‍ കെ ചെറിയാന്റെ ‘മടിയനായ പുത്രന്‍’ എന്ന കവിത റോയി തോമസ് ചൊല്ലി. ഇത് ഒരു വ്യക്തിയുടെ യതാര്‍ത്ഥ മാനസികാവസ്ഥയുടെ നിഴലാണ്.

‘എന്റെ മടിയനായ പുത്രന്‍…
അവന്‍ കുളിക്കില്ല
പല്ലു തേക്കില്ല
മുടി ചീകില്ല…’

‘ഉണങ്ങാത്ത മുറിവുമായ്…’ എന്ന കവിത ബാബു കുരൂരും അവതരിപ്പിച്ചു.

‘ദൂരെ…
അനന്ത വിഹായസ്സില്‍
അലിഞ്ഞു നീയൊരു
വെള്ളി നക്ഷത്രമായ്…’

പിറക്കാന്‍ കഴിയാതിരുന്ന ഒരു കുഞ്ഞിന്റെ ഓര്‍മ്മയുമായി ഒരു അമ്മയുടെ ചിത്രം. ഗ്രേസി നെല്ലിക്കുന്ന്, ബോബി മാത്യു, രാജേഷ് വറുഗീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യുവിന്റെ നന്ദി പ്രകടനത്തോടെ സമ്മേളനം സമാപിച്ചു. മോട്ടി മാത്യുവും സെനി ഉമ്മനും ക്യാമറ നിയന്ത്രിച്ചു.

Leave a Comment

More News