ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് കേരള ഗവൺമെന്റ് NRI കമ്മീഷൻ അംഗമായി ചുമതലയേറ്റു

ഡാളസ്: ഡാളസ്സിൽ നിന്നുള്ള പ്രവാസിയും കേരള കോൺഗ്രസ്സ് (എം) സംസ്ഥാന കോ-ഓർഡിനേറ്ററും സ്റ്റിയറിംഗ് കമ്മിറ്റി അംഗവുമായ:ഡോ.മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് കേരള ഗവൺമെന്റ് NRI കമ്മീഷൻ അംഗമായി ചുമതലയേറ്റു

പുനസംഘടിപ്പിച്ച ആറംഗ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ചെയർപേഴ്സണായുളള കമ്മീഷനിൽ പി.എം ജാബിർ, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്സ്യ പൊൻമാങ്കൽ, എൻ.ആർ.ഐ (കെ) കമ്മീഷൻ സെക്രട്ടറി (ജയറാം കുമാർ ആർ) എന്നിവരാണ് അംഗങ്ങൾ.

ചെയർപേഴ്സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് 2021 മുതൽ 2025ഫെബ്രുവരി വരെ കേരള ഹൈക്കോടതി ജസ്റ്റിസായിരുന്നു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്.

ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ട് അന്താരാഷ്ട്ര മോട്ടിവേഷണൽ സ്പീക്കർ, സൈക്കോളജിസ്റ്റ്, പ്രശസ്ത കോഫി വിത്ത് ലൂക്ക് ടോക് ഷോ പ്രൊഡ്യൂസർ, മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ, പബ്ലിഷർ, കേരള ട്രിബ്യൂൺ ചെയർമാൻ, ലോക കേരള സഭാഗം എന്നീ നിലകളിൽ പ്രശസ്തനും സെർവ് ഇന്ത്യ, ഗാർഡൻ ഓഫ് ലൈഫ് എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ്. ലീഡർഷിപ്പ്, മെന്റൽ ഹെൽത്ത് എന്നീ മേഖലകളിൽ അഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ല ജില്ലയിലെ കൊട്ടാരക്കര വേങ്ങൂർ സ്വദേശിയാണ്.

പ്രവാസി ഭാരതീയരായ കേരളീയരുടെയും അവരുടെ കുടുംബത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രവാസികേരളീയരുടെ കേരളത്തിലുള്ള സ്വത്തുക്കൾക്ക്, നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കുക, അനധികൃത വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകളിന്‍ മേല്‍ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ പ്രധാന ചുമതലകള്‍. പ്രവാസികളഉടെ പരാതികളിന്മേലും ചില സന്ദര്‍ഭങ്ങളില്‍ സ്വമേധയായും കമ്മീഷന്‍ ഇടപെടുന്നു. പരാതികള്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ നിശ്ചിത ഇടവേളകളില്‍ സംസ്ഥാനത്തുടനീളം സിറ്റിംഗുകളും/അദാലത്തുകളും നടത്തി പരാതികളിൽ നടപടി സ്വീകരിക്കും.

Leave a Comment

More News