രാശിഫലം (15-08-2025 വെള്ളി)

ചിങ്ങം: നിങ്ങൾ ഇന്ന് വളരെ വികാരഭരിതനും ദുഖിതനുമായിരിക്കും. കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. ഇത്‌ മനസിൽ വച്ചുവേണം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ ആശയവിനിമയം നടത്താൻ. പ്രണയത്തിനും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇന്നത്തെ ദിവസം നല്ലതാണ്.

കന്നി: നിങ്ങളെ അലട്ടുന്ന ഓർമകളിലെ വ്യക്തിയെക്കുറിച്ചുള്ള ഭയം നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കുന്നുണ്ട്. ആ നിഴൽ അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിനെ കൂടുതൽ ഭയത്തിലേക്ക് തള്ളിവിടും. ഇന്ന് നിങ്ങളുടെ വിദേശ സുഹൃത്തിനോടൊപ്പം അധിക സമയം നിങ്ങൾ ചെലവഴിക്കുന്നതാണ്. നിങ്ങൾ അമിതമായി കാര്യങ്ങള്‍ പങ്കുവയ്‌ക്കുന്നത് സൂക്ഷിക്കണം.

തുലാം: നിങ്ങളുടെ സൗന്ദര്യത്തെയും ആകാരഭംഗിയേയും കുറിച്ച്‌ ഇന്ന് നിങ്ങൾ വളരെ ബോധവാനാകും. ബ്യൂട്ടി പാർലറിൽ പോവുകയോ വിലയേറിയ സൗന്ദര്യസംവർധക വസ്‌തുക്കൾ വാങ്ങുകയോ ചെയ്യും. നിങ്ങളുടെ ആകാരഭംഗിയും വ്യക്തിത്വവും വർധിപ്പിക്കുന്നതിനായി നിങ്ങൾ വസ്ത്രങ്ങൾ വാങ്ങിക്കും. അമിത ചെലവുകള്‍ സൂക്ഷിക്കുക.

വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് വൃശ്ചികരാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത്. ഇന്ന് ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സഹകരണവും പിന്തുണയും നല്‍കുന്ന ജീവനക്കാര്‍ നിങ്ങള്‍ക്ക് സുഖകരമായ അന്തരീക്ഷം സൃഷ്‌ടിക്കും. അപൂര്‍ണമായ ജോലികള്‍ നിങ്ങള്‍ ഇന്ന് പൂര്‍ത്തീകരിച്ചേക്കും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു.

ധനു: നിങ്ങളുടെ ഈ ദിവസം പ്രതീക്ഷയുടേയും സന്തോഷത്തിൻ്റേതുമാണ്. ജോലി കാര്യങ്ങള്‍ നിങ്ങൾക്കിന്ന് പെട്ടന്ന് വിജയകരമായി പൂർത്തിയാക്കാനാകും. യുക്തിപരവും ഉചിതവുമായ തീരുമാനങ്ങൾകൊണ്ട്‌ അവസാനിക്കാത്ത ചില വിവാദങ്ങൾക്ക്‌ അവസാനം വരുത്താൻ നിങ്ങൾക്കിന്ന് സഹായിക്കും.

മകരം: മകരം രാശിക്കാരായ നിങ്ങൾക്ക് ഇന്നത്തെ ദിവസം ശുഭദിനമായിരിക്കും. നിങ്ങൾ ഇന്ന് മുഴുവനും മാനസികമായും ശാരീരികമായും ഉത്സാഹത്തോടെയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ചില അഭികാമ്യമല്ലാത്ത സംഭവങ്ങൾ നിങ്ങളെ ഇന്ന് അസ്വസ്ഥരാക്കും. അതിനാൽ ഉറക്കമില്ലായ്‌മ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.

കുംഭം: പഴയ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്താൻ ശ്രമിക്കും. ജോലി സ്ഥലത്ത്, പബ്ലിക് റിലേഷൻ വൈദഗ്‌ധ്യങ്ങൾ പെട്ടെന്നു മെച്ചപ്പെടുത്തും. ശത്രുക്കൾ പോലും അംഗീകരിക്കും. അതുകൊണ്ട് തന്നെ വളരെ മികച്ച ഒരു ദിവസമായിരിക്കും. നിഷേധാത്മകചിന്തകൾ ഒഴിവാക്കുക.

മീനം: സംശയങ്ങളെല്ലാം ദൂരീകരിച്ചുകൊണ്ടായിരിക്കും ദിവസം ആരംഭിക്കുന്നത്‌. ഉന്മേഷവാനും ഉത്സാഹിയുമായി കാണപ്പെടുകയും പ്രശ്‌നങ്ങളെല്ലാം നിഷ്പ്രയാസം തരണം ചെയ്യുകയും ചെയ്യും. പ്രശ്‌നങ്ങൾക്ക്‌ സുവ്യക്തമായ പരിഹാരം കാണാൻ സാധിക്കുകയും അത്‌ പ്രവർത്തികമാക്കാൻ തുടങ്ങുകയും ചെയ്യും. നല്ലതുപോലെ ചിന്തിച്ചും സൂക്ഷിച്ചും വേണം പുതിയകാര്യങ്ങൾ തുടങ്ങുവാൻ.

മേടം: പഴയ പല ഓര്‍മ്മകള്‍ ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. പണം സൂക്ഷിക്കുന്നതിൽ മിതത്വം പാലിക്കുക.

ഇടവം: നിങ്ങൾക്ക് ഈ ദിവസം അനുകൂലമായ ഒന്നല്ല. ആക്രമകരമായ മനോഭാവം നിങ്ങള്‍ ഇന്ന് പ്രകടിപ്പിക്കും. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്ക്ക് വിധേയമാക്കുക. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമായ ഒന്നല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.

മിഥുനം: നിങ്ങൾ ചെയ്യുന്ന ഏത്‌ കാര്യത്തിലും പൂർണത ആഗ്രഹിക്കുകയും ഈ തത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. നിങ്ങളുടെ അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി നിങ്ങളുടെ ഊർജവും ശ്രദ്ധയും ഉറപ്പ് വരുത്തുക.

കര്‍ക്കിടകം: നിങ്ങളുടെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്ന മാനസികാവസ്ഥയ്ക്ക്‌ അനുസരിച്ച്‌ ഇന്നത്തെ ദിവസം അത്യന്തം പ്രത്യേകതയുള്ളതാണ്. അധികമായി വികാരപരമാക്കാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ നിങ്ങൾ സങ്കീർണമായ അവസ്ഥയിൽ പെടും. നിങ്ങളുടെ ഭക്ഷണശീലത്തെയും ആരോഗ്യത്തെയും കുറിച്ച്‌ വളരെ ശ്രദ്ധ വേണ്ട സമയമാണിത്. അമിത ഭക്ഷണം ഒഴിവാക്കുക.

Leave a Comment

More News