ചിങ്ങം: ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ വലയ്ക്കാൻ സാധ്യതയുണ്ട്. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം മനക്ലേശമുണ്ടായിരിക്കും. ആരോഗ്യം മെച്ചപ്പെടും. അമ്മയ്ക്ക് രോഗം പിടിപെടാൻ സാധ്യത. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടാം. തൊഴിൽ സംബന്ധിയായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
കന്നി: നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടും. ദിവസം മുഴുവന്‍ സന്തോഷം നിറഞ്ഞിരിക്കും. ഏൽപ്പിച്ച ജോലി കൃത്യമായി പൂർത്തീകരിക്കും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. അവരോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തും.
തുലാം: ഭാഗ്യപരീക്ഷണം നടത്താനുള്ള സ്വഭാവം കാരണം വലിയ പ്രയോജനമുണ്ടാകാനിടയുണ്ട്. ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റും. സാമർഥ്യവും നന്നായി ജോലി ചെയ്യാനുള്ള കഴിവും ശ്രദ്ധിക്കപ്പെടും. കലഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ശുഭ വാർത്തകൾ കേൾക്കും. യാത്രകള്‍ ആഹ്ലാദകരമാകും.
ധനു: നിയന്ത്രിക്കാനാവാത്ത വാക്കും കോപവും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യത. ആത്മനിയന്ത്രണം പാലിക്കുക. മാനസികമായി സുഖം തോന്നുകയില്ല. കരുതുന്നതിലേറെ വലിയ പ്രശ്നങ്ങൾക്ക് സാധ്യത. പ്രിയപ്പെട്ടവരുമായി അസ്വാരസ്യങ്ങളുണ്ടാകും. ആരോഗ്യനില തൃപ്തികരമാവില്ല.
മകരം: അനുകൂലമായ ദിവസമാണ്. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും കണ്ടുമുട്ടും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ ദിനം. സുഹൃത്തിൽ നിന്ന് അപ്രതീക്ഷിതമായ ഉപഹാരം ലഭിക്കാൻ സാധ്യത.
കുംഭം: സമാധാന പൂർണമായ ദിവസമായിരിക്കും. എല്ലാം ഉചിതമായി നടക്കും. ഏൽപ്പിച്ച ജോലികൾ ഭംഗിയായി പൂർത്തിയാക്കും. മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ നേടും. സഹപ്രവർത്തകരുടെ പിന്തുണ ഉണ്ടാകും.
മീനം: ആശയക്കുഴപ്പം സൃഷ്ടിക്കരുത്. മടി അനുഭവപ്പെടും. നിഷേധാത്മകമായ അനാവശ്യ ചിന്തകൾ ഒഴിവാക്കുക. മറ്റുള്ളവരുമായി വാക്കേറ്റമുണ്ടാകാൻ സാധ്യത. അനിഷ്ട സാഹചര്യങ്ങൾ ഒഴിവാക്കുക.
മേടം: ദിവസം മുഴുവൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതരായിരിക്കും. ആത്മീയമായി വളർച്ച അനുഭവപ്പെടും. സംസാരത്തിൽ അതീവ ശ്രദ്ധപുലർര്ത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ ജീവിതത്തില്‍ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. പുതുതായി തുടങ്ങാനിരിക്കുന്ന പദ്ധതികൾക്ക് ശുഭകരമല്ല. പ്രതീക്ഷിക്കാത്ത ഇടത്തില്‍നിന്നും ധനാഗമമുണ്ടാകും.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായി നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. സമൂഹവൃത്തങ്ങളില്‍ വിജയം കൈവരിക്കും. വിദൂര സ്ഥലങ്ങളിലില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേൾക്കും. ദാമ്പത്യജീവിതം തൃപ്തികരമാകും. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും.
മിഥുനം: വിജയകരമായി പലതും നേടിയെടുക്കാന്‍ ഉചിതമായ ദിനം. പേരും പ്രശസ്തിയും കൈവരും. ഗൃഹാന്തരീക്ഷം സന്തോഷനിര്‍ഭരമാകും. വലിയൊരു തുക ഇന്ന് കൈവരുമെങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും ഉന്മേഷമുണ്ടായിരിക്കും. സഹപ്രവര്‍ത്തകരുടെ പൂർണമായ സഹകരണം ലഭിക്കും. കഠിനാധ്വാനം അംഗീകരിക്കപ്പെടും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.
കര്‍ക്കിടകം: നിങ്ങളുടെ തെറ്റായ ധാരണകൾ മാറാൻ സാധ്യത. മറ്റുള്ളവരുടെ ചുമതലകൾ ഏറ്റെടുക്കും. സമയം പാഴാക്കാതെ ഏൽപ്പിച്ച ജോലികൾ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക.
