റോഡരികില്‍ നിര്‍ത്തിയിരുന്ന കാറിന് തീ പിടിച്ച് ഒരാള്‍ മരിച്ചു; ആത്മഹത്യയായിരിക്കാമെന്ന് നിഗമനം

പാലക്കാട്: പാലക്കാട്ട് ഒരു കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെ പാലക്കാട് ധോണി-മുണ്ടൂർ റോഡിലെ അരിമാനി എസ്റ്റേറ്റിന് സമീപമാണ് സംഭവം. കാർ തീപിടിക്കുന്നത് ആദ്യം കണ്ടത് ഒരു വഴിയാത്രക്കാരനാണ്. അദ്ദേഹം നാട്ടുകാരെയും ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെയും അറിയിച്ചു. കാർ പൂർണ്ണമായും കത്തിനശിച്ചു.

കാറിനുള്ളിലുണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. കാറുടമ നേരത്തെ ഒരു പെട്രോൾ പമ്പിൽ വന്ന് പെട്രോൾ വാങ്ങിയിരുന്നതായി പറയപ്പെടുന്നു.

Leave a Comment

More News