തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്‍കി കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന് നിലകൊള്ളുമെന്ന് രാഷ്ട്രീയ ലോക് ദൾ (ആർഎൽഡി) സംസ്ഥാന കൗൺസിൽ പ്രഖ്യാപിച്ചു.
സംസ്ഥാന കമ്മിറ്റി രൂപികരിച്ചതിന് ശേഷം നടന്ന ആദ്യ യോഗം സംസ്ഥാന കോഓർഡിനേറ്റർ ഡോ. ടിഎസ് വിനീത് ഭട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭാരവാഹികൾ പങ്കെടുത്തു.
പ്രസിഡന്റ് ആലംകോട് ദാനശീലൻ, ഓർഗനൈസിംഗ് സെക്രട്ടറി പി റാം സാഗർ, ദേശീയ വനിതാ കോ-ഓർഡിനേറ്റർ ശ്യാമള സോമൻ, വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ മണ്ണന്തല, ശ്രീകുമാർ ഇരുപ്പക്കാട്, മുരളീദാസ് സാഗർ, സതീഷ്കുമാർ കൊല്ലം, അനിൽ എസ് നായർ വയനാട്, ഹരിദാസ്പേരൂർ കാസർകോഡ്, ബിജു കോഴിക്കോട്, ബാലചന്ദ്രൻ വാൽകണ്ണാടി, രശ്മി, ബിന്ദു ജയചന്ദ്രൻ, സദാശിവൻ ടി, അഡ്വ. മഞ്ജു സുമേഷ്, ഉണ്ണികൃഷ്ണൻ, നീതു തിരുവനന്തപുരം, സുജിത് സുകുമാരൻ, പ്രകാശ് നട്ടകുളങ്ങര, തോമസ് വർഗീസ്, ജോഷി അത്തോളി, ദിലീപ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജനുവരി 17ന് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
