നടന്‍ ശ്രീനിവാസന്റെ (69) ദേഹ വിയോഗത്തിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി

ന്യൂയോർക്ക്: ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിക്കുകയും പ്രേക്ഷക മനസ്സുകളെ കൂടെ കൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അമൂല്യ പ്രതിഭയുടെ ഉടമയായിരുന്നു പരേതനായ ശ്രീനിവാസൻ.

തിരക്കിട്ട ജോലിത്തിരക്കിനിടയിൽ അൽപനേരം ഉള്ളു തുറന്നു ചിരിക്കാനും ചിന്തിപ്പിക്കാനും ശ്രീനിവാസൻ അഭിനയിച്ചിട്ടുള്ള സിനിമകൾ നൽകിയ സംഭാവനകൾ പ്രവാസി മലയാളി സാമൂഹം നന്ദിയോട് എന്നെന്നും സ്മരിക്കുമെന്നു അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി തോമസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പരേതന്റെ ദേഹ വിയോഗത്തിൽ ദുഃഖതരായിരിക്കുന്ന കുടുംബങ്ങൾക്കും ബന്ധു മാത്രിധികൾക്കും ഈശ്വരൻ ആശ്വാസം നൽകട്ടെ എന്നും അനുശോചന കറുപ്പിൽ അറിയിച്ചു.

സെക്രട്ടറി ജോ ചെറുകര, ന്യൂയോർക്ക്
ജനറൽ സെക്രട്ടറി AMWA

Leave a Comment

More News