ഡാളസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഡിസംബർ 21 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ‘ക്രിസ്മസ് കരോൾ 2025’ എന്ന് പേരിട്ടിരിക്കുന്ന ഈ ശുശ്രൂഷയിൽ വൈവിധ്യമാർന്ന കരോൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും.
സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ . റോബിൻ വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. ഇടവക വികാരി റവ റെജീവ് സുഗു ചടങ്ങുകൾക്ക് നേതൃത്വം നൽകും.
സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ ഈ വർഷത്തെ കരോൾ സർവീസിന്റെ പ്രധാന ആകർഷണമായിരിക്കും. വിശ്വാസികൾക്കും സുഹൃത്തുക്കൾക്കും ഈ അനുഗൃഹീത ശുശ്രൂഷയിലേക്ക് സ്വാഗതമെന്ന് ഭാരവാഹികൾ അറിയിച്ചു.

