മലപ്പുറം: ഉത്സവകാലം ആരംഭിച്ചതോടെ, ജില്ലയിൽ ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കി. ഉത്സവകാലത്ത് ആനകളെ ഉപയോഗിച്ചുള്ള ഘോഷയാത്രകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിനും നാടൻ ആനകളോടുള്ള ക്രൂരത തടയുന്നതിനുമാണ് കർശന നടപടികൾ സ്വീകരിച്ചത്. ഡപ്യൂട്ടി കളക്ടറുടെ ചേംബറിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി നടത്തിയ അവലോകന യോഗത്തിലാണ് ഈ തീരുമാനം.
2024-ൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഉത്സവങ്ങളിൽ ആന ഇടഞ്ഞോടിയതിനെത്തുടര്ന്നുണ്ടായ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടികളെന്ന് അധികൃതര്‍ പറഞ്ഞു.
നിബന്ധനകള്‍:
1. ജില്ലാതല കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരാധനാലയങ്ങളിൽ മാത്രമേ ആനയെഴുന്നള്ളത്ത് അനുവദിക്കൂ. രജിസ്റ്റർ ചെയ്യാത്ത സ്ഥലങ്ങളിൽ ആനയെഴുന്നള്ളത്ത് അനുവദനീയമല്ല. നിയമലംഘനം നടത്തിയാല്‍ അവര്‍ക്കെതിരെ കേസെടുക്കും.
2. ആനയെ എഴുന്നെള്ളിക്കാന്‍ അതാത് ഉത്സവ കമ്മിറ്റികൾ ഒരു മാസം മുമ്പ് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികൾക്ക് അപേക്ഷ സമർപ്പിക്കണം.
3. ഘോഷയാത്രയിൽ പങ്കെടുക്കുന്ന ജങ്ങള്‍ എഴുന്നള്ളിപ്പിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും 5 മീറ്റർ അകലം പാലിക്കണം; ആവശ്യമായ ബാരിക്കേഡുകളും വേലികളും തയ്യാറാക്കണം.
4. പാപ്പാന്മാർക്കും കാവടിയാട്ടക്കാര്‍ക്കും പ്രത്യേക പ്രദേശങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
5. ചട്ടങ്ങൾ ലംഘിച്ചാൽ, അല്ലെങ്കിൽ അനുമതിക്ക് വിരുദ്ധമായി കൂടുതൽ ആനകളെ എഴുന്നള്ളിച്ചാൽ ആനയെഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തും.
6. ആനകൾക്കും പാപ്പാന്മാർക്കും ആവശ്യമായ കുടിവെള്ളവും, ശരീരം തണുപ്പിക്കാൻ ജലശേഖരണികളും ഒരുക്കണം.
7. 5 ആനകളില്‍ കൂടുതലുണ്ടെങ്കില്‍ 25 ലക്ഷം രൂപയുടെ പൊതു ബാധ്യത ഇൻഷുറൻസ് വേണം.
8. ആനയുടെ അനുബന്ധ രേഖകൾ: എലിഫന്റ് ഡാറ്റാ ബുക്ക്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, 15 ദിവസത്തിനുള്ളിൽ ലഭിച്ച ഹെൽത്ത് സർട്ടിഫിക്കറ്റ്, മൈക്രോചിപ്പ് സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയും, പാപ്പാന്മാർക്ക് 5 ലക്ഷം രൂപ ഇൻഷുറൻസ് വേണം.
9. പടക്കം പൊട്ടിക്കൽ, ഉച്ചത്തിലുള്ള പ്രസംഗങ്ങൾ, ദബി ലൈറ്റുകൾ എന്നിവ നിരോധിച്ചിരിക്കുന്നു. ആനകൾക്ക് സമീപം പന്ത് കളിക്കരുത്.
10. ആനകളും ജനങ്ങളും തമ്മിൽ സുരക്ഷിതമായ അകലം ഉറപ്പാക്കാൻ വൊളണ്ടിയർമാരെ നിയോഗിക്കണം.
11. ആനകളുടെ മുന്നിൽ തിളങ്ങുന്ന കടലാസുകൾ എറിയരുത്.
12. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനങ്ങളും പ്രവേശിക്കാൻ സൗകര്യം ഒരുക്കണം.
13. അഞ്ചില്‍ കൂടുതല്‍ ആനകളുള്ള ചടങ്ങുകൾക്ക് പഞ്ചായത്ത് അനുമതി, ഫയർഫോഴ്സ് എൻഒസി, പിപിആർ പെർമിറ്റ് എന്നിവ ആവശ്യമാണ്.
