പൊൻകുന്നം പൊന്നമ്മയുടെ പൊന്നരഞ്ഞാണം (ഹാസ്യ ചെറുകഥ): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

പൊൻകുന്നം മാർക്കറ്റിലെ മീൻ കച്ചവടക്കാരിയാണ് പൊന്നമ്മ. പൊൻകുന്നത്തിനടുത്തു ചിറക്കടവിൽ ഭർത്താവ് പൊന്നച്ഛനോടും ഏക മകൾ പൊന്നമ്പിളിയോടുമൊപ്പം താമസിക്കുന്ന പൊന്നമ്മ എല്ലാ ദിവസവും അതിരാവിലെ എണീറ്റു പൊന്നച്ഛനോടൊപ്പം കോട്ടയത്ത് നിന്നും കുമളിയ്ക്കു പോകുന്ന ആദ്യത്തെ കൊണ്ടോടി ബസിൽ കയറി മുണ്ടക്കയത്തു പോയി മീൻ ഹോൾസെയിൽ വ്യാപാരികളോട് വാങ്ങിയാണ് പൊൻകുന്നത്തു വന്നു വിൽക്കുന്നത്

അതി കഠിനമായി അധ്വാനിക്കുന്ന പൊന്നമ്മയ്ക്കു ജീവിതത്തിൽ ഒരു സ്വപ്നമേ ഉള്ളൂ തന്റെ പുന്നാര മകൾ അതി സുന്ദരി ആയ പൊന്നമ്പിളിയെ ഏതെങ്കിലും സ്വഭാവ ശുദ്ധിയുള്ളവനും നല്ലവനുമായ ചെറുപ്പക്കാരനെ കൊണ്ടു വിവാഹം കഴിപ്പിക്കണം

വിവാഹ ദിവസം മകൾക്കു കൊടുക്കുവാൻ കുറച്ചു സ്വർണം ഒക്കെ പൊന്നമ്മ കരുതിയിട്ടുണ്ടെങ്കിലും താൻ ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടു ഒരു മൂന്നു പവന്റെ പൊന്നാരഞ്ഞാണം പൊന്നമ്മ പ്രത്യേക സമ്മാനമായി മകൾക് വിവഹ ദിവസം കൊടുക്കുവാൻ പൊന്നച്ചനെ പോലും കാണിക്കാതെ പൊന്നമ്മ അലമാരയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്

പൊന്നമ്പിളി പ്ലസ് ടു തോറ്റ ശേഷം ഇപ്പോൾ പൊന്കുന്നത്തെ ഒരു പ്രശസ്തമായ തുണിക്കടയിൽ സെയിൽസ് ഗേൾ ആയി കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുകയാണ്

അങ്ങനെ ഇരിക്കെ ഒരു തിങ്കളാഴ്ച ഉച്ചകഴിഞ്ഞപ്പോൾ ഒരു ഫാമിലി വിവാഹ ഡ്രസ്സ്‌ എടുക്കുവാൻ പൊന്നമ്പിളി ജോലി ചെയ്യുന്ന തുണിക്കടയിൽ വന്നു

വന്നത് പൊന്കുന്നതിനു അടുത്തുള്ള പള്ളിക്കത്തോട്ടിൽ താമസക്കാരായ കാഴ്ച്ചയിൽ അറുപത്തി അഞ്ചു വയസു തോന്നിക്കുന്ന അലക്സും ഭാര്യ റോസിലിയും മക്കളായ തങ്കച്ചനും തങ്കമ്മയും കൂടിയാണ്

യു കെ യിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന തങ്കമ്മയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹത്തിനും ഒത്തു കല്യാണത്തിനും ഉള്ള ഡ്രസ്സ്‌ വാങ്ങുവാൻ ആണ്‌ അവർ നാലു പേരും കൂടി തുണിക്കടയിൽ വന്നത്

പള്ളിക്കത്തോട്ടുകാരെ തുണിക്കടയിൽ സ്വീകരിച്ചത് പൊന്നമ്പിളി ആയിരുന്നു. ആ തുണിക്കടയിലെ ഏറ്റവും നല്ല സെയിൽസ് ഗേൾ ആയ പൊന്നമ്പിളി വളരെ നല്ല ചിരിയോടും പെരുമാറ്റത്തോടും കൂടി അവരെ കൂട്ടി കൊണ്ടു സാരിയുടെയും ചുരിദാറിന്റെയും മറ്റ് എല്ലാ സെക്ഷനിലും കൊണ്ടുപോയി അവർക്കു ഇടയ്കിടയ്ക്കു ചായയും വെള്ളവും കൊടുത്തു വസ്ത്രെങ്ങൾ സെലക്ട്‌ ചെയ്യുവാൻ അവരെ വളരെ അധികം സഹായിച്ചു അങ്ങനെ വിവാഹത്തിന് വേണ്ട തുണിത്തരങ്ങൾ എല്ലാം വാങ്ങി പള്ളിക്കത്തോട്ടുകാർ ആ കടയിൽ നിന്നും തിരിച്ചു വീട്ടിലേക്കു മടങ്ങാറായപ്പോൾ പൊന്നമ്പിളി അവരുടെ ഒരു കുടുംബാംഗത്തെ പോലെ ആയി മാറി

വീട്ടിലേയ്ക്കു മടങ്ങുന്നതിനു മുൻപ് തങ്കമ്മയുടെ വിവാഹത്തിന് പൊന്നമ്പിളിയെ ക്ഷണിക്കുക്കുകയും വിവാഹത്തിന്റെ ഇൻവിറ്റേഷൻ കാർഡ് കൊടുക്കുകയും ചെയ്തു

രണ്ടാഴ്ച കഴിഞ്ഞു നടക്കുന്ന തങ്കമ്മയുടെ വിവാഹത്തിന് പോകുവാൻ തയ്യാറെടുത്ത പൊന്നമ്പിളി തങ്കമ്മയുമായി ഒന്ന് സംസാരിക്കാൻ ഇൻവിറ്റേഷൻ കാർഡിൽ കണ്ട സെൽ ഫോൺ നമ്പറിൽ വിളിച്ചു. ഫോൺ എടുത്തത് തങ്കച്ചൻ ആയിരുന്നു താങ്കമ്മയും അമ്മ റോസിലിയും കൂടി എന്തോ വാങ്ങുവാൻ പുറത്തു പോയിരിക്കുകയാണെന്ന് പറഞ്ഞ തങ്കച്ചൻ പക്ഷേ സംസാരം നിർത്തിയില്ല എന്ന് മാത്രം അല്ല അതി സുന്ദരി ആയ പൊന്നമ്പിളിയോട് ആദ്യമായി തുണിക്കടയിൽ വച്ചു കണ്ടപ്പോൾ ഉണ്ടായ അനുരാഗം പച്ച മനുഷ്യനും പള്ളിക്കത്തോട് പള്ളിയിലെ കപ്യാരും കൃഷിക്കാരനും മുപ്പത്തി അഞ്ചു വയസും ആയ തങ്കച്ചൻ തുറന്നു പറഞ്ഞു

ഇതു കേട്ടു ഞെട്ടിയ പൊന്നമ്പിളി പറഞ്ഞു തങ്കച്ചയാ നമ്മൾ രണ്ടു മതത്തിൽ പെട്ടവർ ആണ്‌ അമ്മ അറിഞ്ഞാൽ പ്രശ്നമാകും. പക്ഷേ നന്നായി സംസാരിക്കുവാൻ അറിയാവുന്ന പള്ളിക്കാത്തൊട്ടീൽ ചെറിയ രാഷ്ട്രീയം ഒക്കെ ആയി നടക്കുന്ന തങ്കച്ചന്റെ വാചകമടിയിൽ ഒടുവിൽ പൊന്നമ്പിളി വീണുപോയി

പിന്നീടുള്ള ദിവസങ്ങൾ തങ്കച്ചന്റെയും പൊന്നമ്പിളിയുടെയും ആയിരുന്നു. പൊന്നമ്പിളി ജോലി കഴിഞ്ഞു വരുന്നത് നോക്കി പൊൻകുന്നം ബസ്സ്റ്റാൻഡിൽ മിക്കവാറും ദിവസം കാത്തു നിന്ന തങ്കച്ചൻ പൊന്നമ്പിളിയെയും കൂട്ടി പൊൻകുന്നത്തെ പ്രശസ്തമായ ദൈവസഹായം ഹോട്ടലിൽ കയറി പൊന്നമ്പിളിയ്ക്കു കട്ലെറ്റും ഉഴുന്ന് വടയും വാങ്ങി കൊടുത്തു കുറെ ഏറെ സമയം സംസാരിച്ചു ഇരിക്കുമായിരുന്നു

മിക്കവാറും ഞായറാഴ്ചകളിൽ പൊന്നമ്പിളിയെയും കൂട്ടി പൊന്കുന്നത്തെ ദാസൻ തീയേറ്ററിലും ലീല മഹലിലും സിനിമ കാണുവാൻ പോയിരുന്ന തങ്കച്ചൻ ഒടുവിൽ തന്റെ വീട്ടിൽ അപ്പൻ അലക്സ്നോടും അമ്മ റോസിലിയോടും പൊന്നമ്പിളിയുമായി സ്നേഹത്തിൽ ആണെന്നും വിവാഹം ഉടൻ നടത്തി തരണമെന്നും ആവശ്യപ്പെട്ടു

മുപ്പത്തി അഞ്ചു വയസായിട്ടും വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന തങ്കച്ചന്റെ ആഗ്രഹം കേട്ട അലക്സ്യും റോസിലിയും പൊന്നമ്പിളിയുടെ വീട്ടുകാരുമായി സംസാരിച്ചു അവരെ സമ്മതിപ്പിച്ചു താമസിയാതെ പള്ളിക്കത്തോട് പള്ളിയിൽ വച്ചു തങ്കച്ചൻ പൊന്നമ്പിളിയുടെ കഴുത്തിൽ മിന്നു ചാർത്തി

വിവാഹ ശേഷം തങ്കച്ചന്റെ വീട്ടിൽ മാതാപിതാക്കളുടെ പരിലളനയിലും തങ്കച്ചന്റെ സ്നേഹത്തിലും ജീവിച്ച പൊന്നമ്പിളി വളരെ സന്തോഷവധി ആയിരുന്നു

അങ്ങനെ കുറെ നാൾ കഴിഞ്ഞു ഒരു ദിവസം പറമ്പിൽ കൃഷി പണിക്ക് പോയ തങ്കച്ചനെ അന്യോഷിച്ചു ചെന്ന പൊന്നമ്പിളി കണ്ടത് കൂട്ടുകാരും ഒത്തു മദ്യപിച്ചു ചീട്ടുകളിച്ചു കൊണ്ടിരിക്കുന്ന തങ്കച്ചനെ ആണ്‌

താൻ ജീവിതത്തിൽ ഇന്നു വരെ മദ്യപിച്ചിട്ടില്ല ഇനിയൊരിക്കലും മദ്യപിക്കത്തുമില്ല എന്ന് വിവാഹത്തിന് മുൻപ് പൊന്നമ്പിളിയ്ക്കു വാക്ക് കൊടുത്തിരുന്ന തങ്കച്ചൻ മദ്യ കുപ്പികളുടെ നടുവിൽ പൂസായി ഇരിക്കുന്നത് കണ്ട പൊന്നമ്പിളി വേഗം വീട്ടിലേയ്ക്കു കരഞ്ഞു കൊണ്ടു ഓടി ചെന്ന് അലക്സ്നോടും റോസിലിയോടും പറഞ്ഞു. നിങ്ങൾ എല്ലാവരും കൂടി എന്നെ പറ്റിക്കുക ആയിരുന്നു. എന്റെ അമ്മ തന്ന പൊന്നാരഞ്ഞാണം എനിക്ക് തിരികെ താ ഞാൻ എന്റെ വീട്ടിലേയ്ക്കു പോകുകയാണ്

ഇതു കേട്ട റോസിലി പറഞ്ഞു മോളെ അവനു രണ്ടു ദുശീലങ്ങൾ ആണ്‌ ഉള്ളത് മദ്യപാനവും ലോട്ടറി എടുപ്പും. അവന്റെ കയ്യിലെ പണം തീർന്നപ്പോൾ നിന്റെ പൊന്നാരഞ്ഞാണം അവൻ വിറ്റു. ഇതോടെ കൂടുതൽ ദുഖിതയായ പൊന്നമ്പിളി ഇനി ഞാൻ ഇവിടെ നിൽക്കില്ല എന്ന് പറഞ്ഞു അവളുടെ ചിറക്കടവിലെ വീട്ടിലേയ്ക്കു പോയി

ഏതാണ്ട് ഒരു മാസത്തോളം അകന്നു കഴിഞ്ഞു തങ്കച്ചനും പൊന്നമ്പിളിയും പരസ്പരം ഫോൺ വിളിയോ കണ്ടു മുട്ടലോ ഇല്ലാതെ

ഒടുവിൽ ഒരു ശനിയാഴ്ച പള്ളിക്കത്തോട്ടിലെ ലോട്ടറി വിൽക്കുന്ന കടയിൽ നിന്നും തങ്കച്ചന് ഫോൺ വിളിച്ചു പറഞ്ഞു ക്രിസ്മസ് ബമ്പർ ഒരു കോടി തങ്കച്ഛനാണ് അടിച്ചിരിക്കുന്നത്

വിവരം അറിഞ്ഞ ഉടൻ തങ്കച്ചൻ റോസിലിയെ കൊണ്ടു പൊന്നമ്പിളിയെ വിളിപ്പിച്ചു അടുത്ത ദിവസം തന്നെ എറണാകുളതെയ്ക്ക് പോകാൻ റെഡി ആകണം തങ്കച്ചൻ വിറ്റു തുലച്ച നിന്റെ പൊന്നാരഞ്ഞാനത്തിന് പകരം അവൻ നിനക്ക് ഒരു അരഞ്ഞാണം വാങ്ങി തരും

ഒരാഴ്ച കഴിഞ്ഞു ഒരു ബുധനാഴ്ച അലക്സ്യും റോസിലിയും തങ്കച്ചനും കൂടി ഒരു ഇന്നോവ കാറിൽ ചിറക്കടവിൽ പോയി പൊന്നമ്പിളിയെയും പൊന്നമ്മയേയും പൊന്നച്ചനെയും കൂട്ടി എറണാകുളത്തു ലുലു മാളിൽ പോയി തങ്കച്ചൻ ഒരു ഡയമാൻഡ് ഷോറൂമിൽ നിന്നും പൊന്നമ്പിളിയ്ക്കും പൊന്നമ്മയ്ക്കും റോസിലിയ്ക്കും ഓരോ അരഞ്ഞാണം വാങ്ങി കൊടുത്തു

എറണാകുളത്തു നിന്നും മടങ്ങുന്നതിനു മുൻപ് ക്രിസ്മസ് ഇവിടെ ആഘോഷിക്കാം എന്ന് പറഞ്ഞു മാളിലെ വലിയ റെസ്റ്റോറന്റിൽ നിന്നും പാലപ്പവും താറാവ് മപ്പാസും കരിമീൻ പൊരിച്ചത് കൂട്ടി ഊണും വാങ്ങി കൊടുത്തു മാളിലെ ക്രിസ്മസ് ആഘോഷങ്ങളിൽ ഡാൻസും കളിച്ചാണ് തങ്കച്ചനും പൊന്നമ്പിളിയും മാതാപിതാക്കൾക്ക് ഒപ്പം മടങ്ങിയത്.

 

 

 

Leave a Comment

More News