
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് മലർവാടി റയ്യാൻ സോൺ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാസിൻ ബസ്സാം, അഹ്‌യാൻ ഷഫീഖ് എന്നിവരടങ്ങുന്ന ഐൻ ഖാലിദ് വെസ്റ്റ് ടീം ജേതാക്കളായി.
മുഹമ്മദ് ഇഹ്‌സാൻ ഷമീർ, അയാസ് അഹ്‌മദ് എന്നിവരുടെ അൽ വാബ് ടീം രണ്ടാം സ്ഥാനവും, മുഹമ്മദ് റയ്യാൻ, തമീമ തമിം എന്നിവർ ഉൾക്കൊള്ളുന്ന ഐൻ ഖാലിദ് ഈസ്റ്റ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ എം.എം. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
