തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പില്‍ ബിജെപി, യുഡിഎഫ് അംഗങ്ങള്‍ നിയമം ലംഘിച്ചെന്ന പരാതിയുമായി സിപി‌എം കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും, വോട്ടെടുപ്പ് റദ്ദാക്കണമെന്നും ആരോപിച്ച് സിപി‌എം കോടതിയെ സമീപിച്ചു. സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങൾ നിയമങ്ങൾ ലംഘിച്ചുവെന്നാണ് പാർട്ടിയുടെ പരാതി.

ബലിദാനിയുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്ന് സിപിഎം നേതാവ് എസ്പി ദീപക് പറഞ്ഞു. നിയമങ്ങൾ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തവരുടെ വോട്ടുകൾ മാത്രമേ സാധുവായി കണക്കാക്കാവൂ. ബിജെപി, യുഡിഎഫ് അംഗങ്ങളില്‍ 20 പേർ നിയമങ്ങൾ ലംഘിച്ചുവെന്നും വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും സിപിഎം ആരോപിച്ചു. നിയമങ്ങൾ ലംഘിച്ചവരില്ലാതെ വോട്ടെടുപ്പ് നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

അതേസമയം, തിരഞ്ഞെടുപ്പിൽ 51 വോട്ടുകൾ നേടി വിജയിച്ച വിവി രാജേഷ് തിരുവനന്തപുരം മേയറായി സത്യപ്രതിജ്ഞ ചെയ്തു. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു. യുഡിഎഫിന്റെ കെഎസ് ശബരീനാഥിന് 17 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ആർപി ശിവജിക്ക് 29 വോട്ടുകൾ ലഭിച്ചു. തിരുവനന്തപുരത്ത് തിലകം ചാർത്തിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. 97 എണ്ണം സാധുവായിരുന്നു. ഒപ്പിട്ടതിലെ പിഴവ് കാരണം വോട്ട് അസാധുവായി. കെ.ആർ. ക്ലീറ്റസിന്റെയും ലതികയുടെയും വോട്ടുകൾ അസാധുവായി. കൗൺസിലിലെ മുതിർന്ന അംഗമാണ് ക്ലീറ്റസ്.

Leave a Comment

More News