രാശിഫലം (30-12-2025 ചൊവ്വ)

ചിങ്ങം: ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണവുമായ ദിവസം. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്.

കന്നി: മുൻപ്‌ ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ഉപദേശിക്കുന്നു.

തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർദ്ധക വസ്‌തുക്കളും വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും.

വൃശ്ചികം: ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം ഉണ്ടാകും. പ്രതിയോഗികൾ തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അപൂർണമായ അസൈൻമെന്‍റുകൾ പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും.

ധനു: ഗ്രഹനിലകളുടെ സങ്കീർണതകളിൽ നിന്ന് നക്ഷത്രങ്ങളെല്ലാം തന്നെ ഇതുവരെ പൂർണ്ണമായി പുറത്തുവന്നിട്ടില്ല. തത്ഫലമായി, വളരെയധികം അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ ഉള്ളതായി തോന്നിയേക്കാം. അതിനാൽ പ്രവർത്തന മേഖലയിലെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ ഉണ്ടായേക്കാം. അതിനാൽ കഴിക്കുന്ന ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അനുഭവിച്ച മാനസികസമ്മർദ്ദം കാരണം അസിഡിറ്റിയും (പുളിച്ച് തികട്ടൽ) അനുബന്ധപ്രശ്‌നങ്ങളുമുണ്ടായേക്കാം.

മകരം: ആദ്യം വിജയിച്ചില്ലെങ്കിൽ വീണ്ടും ശ്രമിക്കണം. ക്ഷമയും സ്ഥിരോത്സാഹവും കൂടുതൽ ആളുകളും വിലകുറച്ച്‌ കാണും. പക്ഷേ ഈ ഗുണങ്ങൾ വിജയത്തിലേക്ക്‌ നയിക്കും. പദ്ധതിപ്രകാരമുള്ള ഫലം ഇല്ലെങ്കിലും കോപവും ഉത്കണ്‌ഠയും അടക്കി, പദ്ധതികളിൽ വിശ്വാസമർപ്പിച്ച്‌ ഇരിക്കുക.

കുംഭം: വളരെ സങ്കീർണ്ണമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്‌താലും ആളുകൾ മേൽ പഴിചാരുന്നത്‌ കാണാം. മറ്റുള്ളവരുടെ തെറ്റുകൾക്ക്‌ പഴികേൾക്കേണ്ടി വരും. ആ ശല്ല്യപ്പെടുത്തൽ തുടരുകയും, അത്‌ ദൗർബല്യങ്ങളെ ശാക്തീകരിക്കനുള്ള അവസരം തരികയും ചെയ്യും.

മീനം: സംഭാഷണത്തില്‍ കര്‍ശന നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെടുന്നത് സാഹചര്യങ്ങള്‍ ശത്രുതാപരമാക്കും. ചെലവിലും നിയന്ത്രണമേര്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കുക. ക്ഷീണം തോന്നാനിടയുണ്ട്. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിത ഭക്ഷണം ഒഴിവാക്കുക.

മേടം: ഓർമ്മകളിലൂടെ സഞ്ചരിക്കുന്നതായിരിക്കും. ജോലികളിൽ പ്രസന്നത പ്രതിഫലിക്കുന്നതാണ്. ചെലവുകളെ നിയന്ത്രിച്ച്‌ ഭാവിയിലേക്ക്‌ സമ്പാദ്യം കരുതേണ്ടതാണ്.

ഇടവം: ഇന്നത്തെ ദിവസം വിധിയ്ക്ക്‌ വിട്ടുകൊടുക്കാൻ നിർബന്ധിതൻ ആയിത്തീരും. വിധിയിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കണ്ട. തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. ഭയം കൂടാതെ ഈ ദിവസവും മറ്റ്‌ എല്ലാ ദിവസവും പോലെ കടന്നുപോകും.

മിഥുനം: വികാരവും യുക്തിയും തുല്യമായി കൊണ്ടുപോകാൻ വളരെ കഠിനമായി ശ്രമിക്കും. ഇതിൽ ലോകത്തിനുമുന്നിൽ വിജയിച്ചാൽ, സുഹൃത്തുക്കൾക്കിടയിൽ വിവേകമുള്ള ആളായിരിക്കും. പ്രേമഭാജനവുമൊത്ത്‌ വളരെ നല്ല ഒരു സമയം ഉണ്ടാകും. ബാഹ്യരൂപത്തിൽ വളരെ ശ്രദ്ധാലുവായിരിക്കും.

കര്‍ക്കടകം: വളരെ സങ്കീർണ്ണമായ ഒരു ദിവസമായിരിക്കും. മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. അമിതവൈകാരികതയോ അശക്തിയോ ഇല്ലെന്ന കാര്യം മനസ്സിലാക്കണം. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് മുൻപിൽ തളര്‍ന്ന് പോയേക്കും. ആരോഗ്യം, ഭക്ഷണ ശീലങ്ങൾ എന്നിവയിൽ ശ്രദ്ധ ചെലുത്തണം. ഭക്ഷണശീലങ്ങളിൽ ബോധപൂർവ്വം തന്നെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

Leave a Comment

More News